KERALALATEST

കോണ്‍ഗ്രസിലെ ‘യൂത്തന്‍’ ബിജെപിയിലേക്കു ചാടി, 24 മണിക്കൂര്‍ കഴിയും മുന്‍പേ തിരിച്ചുചാടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സീറ്റുകള്‍ക്ക് വേണ്ടി നിന്നനില്‍പ്പില്‍ പാര്‍ട്ടി മാറുന്നവരുണ്ട്. എന്നാല്‍ കൂറുമാറി മണിക്കൂറുകള്‍ക്കകം പഴയ പാര്‍ട്ടിയിലേക്ക് തിരികെ പോയ സംഭവമാണ് തിരുവനന്തപുരത്ത് നിന്ന് വന്നിട്ടുള്ളത്. വെള്ളിയാഴ്ചയാണ് തിരുവനന്തുപുരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രദേശിക നേതാവ് ബിജെപി അംഗമായത്.
ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലുള്ള മുദാക്കല്‍ സ്വദേശി എം. മിഥുനാണ് ഇത്തരത്തില്‍ പാര്‍ട്ടി മാറിയത്. ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷാണ് മിഥുനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. പാര്‍ട്ടി ജില്ലാ ഓഫീസില്‍ വെച്ച് വി.വി. രാജേഷ് മിഥുനെ ഷാള്‍ അണിയിച്ച് സ്വീകരിക്കുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തില്‍ മനം മടുത്താണ് മിഥുന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് വി.വി. രാജേഷ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രസ്താവന ഇറക്കി.
ഇതിന് പിന്നാലെയാണ് ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂര്‍ തികയുന്നതിന് പിന്നാലെ മിഥുന്‍ തിരികെ കോണ്‍ഗ്രസിലെത്തിയത്. സംഭവത്തില്‍ ബിജെപി നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. മിഥുനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്ന വീഡിയൊ വി.വി. രാജേഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker