GULFNRI

യൂത്ത് ഐക്കണ്‍സ് ഗള്‍ഫ് വിപണിയില്‍ തരംഗം സൃഷ്ടിക്കുന്നു

ദോഹ: വാണിജ്യ വ്യാപാര രംഗങ്ങളില്‍ കുതിച്ചുചാട്ടം നടത്തുന്ന ഖത്തറിന്റെ ഭൂമികയില്‍ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന മലയാളികളായ യുവ സംരംഭകരെ പരിചയപ്പെടുത്തി മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച യൂത്ത് ഐക്കണ്‍സ് ഗള്‍ഫ് വിപണിയില്‍ തരംഗം സൃഷ്ടിക്കുന്നു. യൂത്ത് ഐക്കണ്‍സ് ഓണ്‍ലൈന്‍ പതിപ്പ് വായിക്കുകയും വിലയിരുത്തുകയും ചെയ്ത് കേരളത്തില്‍ നിന്നും ഗള്‍ഫിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് സ്ഥാപനവുമായി നിത്യവും ബന്ധപ്പെടുന്നത്. കൊറോണ വ്യാപനത്തിന് തൊട്ടുമുമ്പാണ് യൂത്ത് ഐക്കണ്‍സ് പ്രസിദ്ധീകരിച്ചതെന്നതിനാല്‍ പുസ്തകത്തിന്റെ കോപ്പികള്‍ ഖത്തറില്‍ മാത്രമേ വിതരണം ചെയ്തിരുന്നുള്ളൂ. ഓണ്‍ലൈന്‍ പതിപ്പാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ഓണ്‍ലൈനില്‍ വായിക്കുവാന്‍ https://youthicons.online/ സന്ദര്‍ശിക്കുക.
യുവാക്കളുടെ ബിസിനസ് മാതൃക അനുകരണീയമാണെന്നും പുതുതലമുറക്ക് പ്രായോഗിക പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്ന യൂത്ത്് ഐക്കണ്‍സ് 2020 ഈ രംഗത്ത് ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനമാണെന്നും വിലയിരുത്തപ്പെടുന്നു.
ചരിത്രത്തില്‍ ഇടംപിടിക്കുന്നതും സംരംഭകര്‍ക്കും ഗവേഷകര്‍ക്കും പ്രായോഗിക പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതുമായ ജീവിതയാത്രയുടെ നേര്‍കാഴ്ചയാകും യൂത്ത് ഐക്കണ്‍സിലെ പല പേജുകളും. ജീവിതത്തില്‍ സ്വായത്തമാക്കിയ അറിവുകളും അനുഭവങ്ങളും പങ്കുവെക്കുവാന്‍ അവസരമൊരുക്കുന്ന ഈ ഉദ്യമം ഏറെ ശ്‌ളാഘനീയമാണ്. എല്ലാ സംരംഭകരും വായിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്ത് ഈ പ്രസിദ്ധീകരണം പ്രയോജനപ്പെടുത്താമെന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സംരംഭകര്‍ അഭിപ്രായപ്പെട്ടു.
ഖത്തര്‍ മാര്‍ക്കറ്റില്‍ പുതുമകള്‍ സമ്മാനിച്ച ടീം മീഡിയ പ്‌ളസിന്റെ സമ്മാനമാണ് യൂത്ത് ഐക്കണ്‍സ് 2020 എന്ന് മീഡിയ പ്‌ളസ് സി.ഇ.ഒയും യൂത്ത് ഐക്കണ്‍സ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. വിമാന സര്‍വീസുകള്‍ നോര്‍മലാകുമ്പോള്‍ കേരളത്തിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും യൂത്ത് ഐക്കണ്‍സിന്റെ കോപ്പികള്‍ വിതരണം ചെയ്യുന്നതിനുളള സംവിധാനമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തര്‍ എന്ന കൊച്ചുരാജ്യത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും മലയാളി സമൂഹത്തിന്റെ പങ്കാളിത്തം ചെറുതല്ല. എത്രയെത്ര പ്രവാസി മലയാളികളാണ് നിരന്തരമായ പരിശ്രമങ്ങളിലൂടെ ഇവിടെ കനകം വിരിയിച്ചത്. ഒരുപക്ഷേ ഔപചാരിക വിദ്യാഭ്യാസത്തിന്റെ പിമ്പലം പോലുമില്ലാതെയാണ് പല ബിസിനസ് പ്രമുഖരും തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇത് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും വരെ കൗതുകം നല്‍കുന്നതാണ്. അത്തരം വ്യക്തികള്‍, അവരുടെ കുടുംബം, സ്ഥാപനം എന്നിവയെ അടുത്തറിയാനും ചരിത്രത്തിന്റെ ഭാഗമാകാനും ഈ സംരംഭത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
യുവ സംരംഭകരുടെ ജീവിതാനുഭവങ്ങളും വ്യാപാര രംഗത്തെ മികവും ഭാവി തലമുറകള്‍ക്ക് വഴികാട്ടിയായും പ്രചോദനമായും വെളിച്ചം നല്‍കുമെന്നാണ് പ്രതീക്ഷ. കര്‍മരംഗത്തും ജീവിത രംഗത്തും ഓരോ സംരംഭകനും സാക്ഷാല്‍ക്കരിച്ച വിജയഗാഥ പുതിയ തലമുറകള്‍ക്കുളള പാഠ്യപദ്ധതിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
കഠിനാദ്ധ്വാനത്തിലൂടെ ഖത്തറില്‍ തങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത പ്രമുഖരായ മലയാളികളെ പരിചയപ്പെടുത്തിയ വിജയമുദ്ര, ഖത്തര്‍ മലയാളി മാന്വല്‍ എന്നിവയുടെ പ്രസിദ്ധീകരണവേളയില്‍ ലഭിച്ച പ്രതികരണങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചാണ് ഇത്തരമൊരു സംരംഭവുമായി ഞങ്ങള്‍ മുന്നോട്ടു വന്നത്. പുസ്തക രൂപത്തിലും ഓണ്‍ലൈന്‍ മീഡിയയിലൂടേയും വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ കാലദേശാതിര്‍ത്തികള്‍ കടന്ന് ആഗോള മലയാളിയുടെ മുന്നേറ്റത്തിന്റെ ഭാഗമാകുന്ന വലിയൊരു സംരംഭമാകുമിതെന്നാണ് അണിയറ ശില്‍പികള്‍ കണക്കു കൂട്ടുന്നത്.
വിവിധ മേഖലകളില്‍ വിജയിച്ച അമ്പത്തിരണ്ട് വയസ്സിന് താഴെ പ്രായമുള്ള 24 യുവസംരംഭകരുടെ അനുഭവ പാഠങ്ങളാണ് യൂത്ത് ഐക്കണ്‍സിലുള്ളത്. യൂത്ത് ഐക്കണ്‍സിന്റ സൗജന്യ കോപ്പികള്‍ക്ക് 44324853, 70413304, 70124359 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Related Articles

Back to top button