യൂട്യൂബില്‍ വീഡിയോകള്‍ നിര്‍മ്മിക്കുക എന്ന ഉദ്ദേശത്തോടെ പലതരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന യൂട്യൂബര്‍മാര്‍ ലോകമെമ്പാടുമുണ്ട്. പലപ്പോഴും ഇവരുടെ പ്രവര്‍ത്തികള്‍ പലതും നമുക്ക് വിചിത്രമായി തോന്നാം. അത്തരത്തില്‍ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഒരു കൊറിയന്‍ യൂട്യൂബര്‍ ജനങ്ങളുടെ സത്യസന്ധത പരീക്ഷിക്കാന്‍ എന്ന് അറിയിച്ച് കൊണ്ട് ധാരാളം പണം റോഡില്‍ ഉപേക്ഷിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് വീഡിയോയില്‍.
ദക്ഷിണ കൊറിയയില്‍ നിന്നുള്ള ലില്ലി (@kkubi99) എന്ന യൂട്യൂബറാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. സോഷ്യല്‍ എക്‌സ്പിരിമെന്റ് വീഡിയോകള്‍ ചെയ്യുന്നതില്‍ ഏറെ താല്‍പര്യമാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പരീക്ഷണ വീഡിയോകളാണ് ഇവരുടെ യൂട്യൂബില്‍ കൂടുതലായി ഉള്ളതും. ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോയില്‍ കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് ഒരു കാറിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന ലില്ലിയെ കാണാം. തുടര്‍ന്ന് ഇവര്‍ കാറിന് സമീപത്തായി ഒരു നോട്ട് കെട്ട് ഉപേക്ഷിക്കുന്നു. ഈ സമയം എതിര്‍വശത്ത് നിന്നും വരുന്ന ഒരു സ്ത്രീയും പുരുഷനും പണം കാണാകയും അതുമായി കടന്ന് കളയുകയും ചെയ്യുന്നു. ഇരുവരും ലില്ലി കാറിന് പുറകില്‍ ഇരിക്കുന്നത് കാണുന്നുമുണ്ട്. ലില്ലി വീണ്ടും അതേ സ്ഥലത്ത് പണം ഉപേക്ഷിക്കുമ്പോള്‍ വസ്ത്രങ്ങള്‍ കീറിയ ദരിദ്രയായ ഒരു സ്ത്രീ വരുന്നു. അവര്‍ പണമെടുത്ത് കാറിന് പുറകില്‍ മറഞ്ഞ് നിന്ന ലില്ലിക്ക് കൊടുക്കുന്നു. സന്തുഷ്ടയായ ലില്ലി തന്റെ കൈയിലുണ്ടായിരുന്ന മറ്റൊരു നോട്ട് കെട്ട് കൂടി അവര്‍ക്ക് നല്‍കുമ്പോള്‍ വീഡിയോ അവസാനിക്കുന്നു.
70 1 minute read