LATESTNATIONAL

ചെന്നൈ സ്വദേശിനിയെ മതപരിവര്‍ത്തനം നടത്തി തട്ടിക്കൊണ്ടു പോയി: സാകിര്‍ നായിക്കിനെതിരെ എന്‍ഐഎ കേസ്

ചെന്നൈ: ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്കിനെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു. ചെന്നൈ സ്വദേശിയായ പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തി തട്ടിക്കൊണ്ടു പോയെന്ന പരാതിയിലാണ് നടപടി.
ലണ്ടനില്‍ ഉപരിപഠനത്തിനായി പോയ പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തി തട്ടികൊണ്ടുപോയെന്നാണ് കേസ്. ബം?ഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് എസ് എസ് ഹുസൈന്റെ മകന്‍ നഫീസിനെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചെന്നൈ സ്വദേശിയായ പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ നേരത്തെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു.

Tags

Related Articles

Back to top button
Close