NEWSKERALA

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ മികച്ച വിജയം നേടി ദിവ്യ ആർ

തിരുവനന്തപുരം : 2024 അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ പ്ലംബർ (NSQF) ട്രേഡിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു കടകം പള്ളി ഐ ടി ഐ ( S CDD) വിദ്യാർത്ഥിനി ദിവ്യ ആർ. സാധാരണ നിലയിൽ പെൺകുട്ടികൾ പഠനത്തിന് തിരഞ്ഞെടുക്കാത്ത പ്ലംബർ ട്രേഡി ലാണ് 600 ൽ 591 മാർക്ക് നേടി ദിവ്യ ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നത് എന്നതാണീ വിജയത്തിന്റെ ശോഭ കൂട്ടുന്നത്. ഭഗത് സിംഗ് റോഡ്, കാക്കോട് ലൈനിൽ BSRA-K-96 ൽ , ബി രാധാകൃഷ്ണന്റെയും കൃഷ്ണമ്മാളുടെയും മകളാണ് ദിവ്യ. ദീപേഷ് ആർ, രാജേഷ് ആർ എന്നിവർ സഹോദരങ്ങൾ .

Related Articles

Back to top button