BREAKINGINTERNATIONAL

അഡല്‍സ് ഓണ്‍ലി റിസോര്‍ട്ട്; ‘നഗ്‌ന വിവാഹം’ നടത്തിക്കൊടുക്കുന്ന ജമൈക്കന്‍ റിസോര്‍ട്ട്

വിവാഹത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും ആശയങ്ങളും ഇന്ന് ഏറെ മാറിയിട്ടുണ്ടെങ്കിലും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വ്യക്തികളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ചടങ്ങ് തന്നെയാണ് വിവാഹം. സംസ്‌കാരങ്ങള്‍ക്കും വ്യക്തികള്‍ക്കും പാരമ്പര്യങ്ങള്‍ക്കും അനുസരിച്ച് ചടങ്ങുകളില്‍ വ്യത്യാസമുണ്ടെങ്കിലും വിവാഹത്തിന്റെ സാരാംശം സാര്‍വ്വത്രികമായി ഒന്നാണ്. എന്നാല്‍, സാധാരണയായി കണ്ടുവരുന്ന വിവാഹ ചടങ്ങുകളില്‍ നിന്നും വ്യത്യസ്തമായി ഒരു വിവാഹ ആഘോഷം 2003 -ലെ വാലന്റൈന്‍സ് ദിനത്തില്‍ ജമൈക്കയില്‍ നടക്കുകയുണ്ടായി.
ജമൈക്കയിലെ റണ്‍വേ ബേയിലെ ഹെഡോണിസം III റിസോര്‍ട്ടില്‍ നടന്ന ഈ വിവാഹാഘോഷത്തില്‍ പങ്കെടുത്തത് 29 ദമ്പതികള്‍. ഏറെ വിചിത്രമായ ഒരു വിവാഹ ചടങ്ങായിരുന്നു അന്നവിടെ നടന്നത്. വിവാഹത്തില്‍ പങ്കെടുത്ത 29 ദമ്പതികളും നഗ്‌നരായാണ് വിവാഹിതരായത്. റിസോര്‍ട്ടിലെ ബീച്ച് ഫ്രണ്ടില്‍ പ്രത്യേകമായി സജ്ജീകരിച്ച വേദിയില്‍ നടന്ന ചടങ്ങില്‍ വധൂവരന്മാര്‍ മാത്രമല്ല. വിവാഹത്തിനായെത്തിയ എല്ലാ അതിഥികളും നഗ്‌നരായാണ് പങ്കെടുത്തത്. ഈ ചടങ്ങ് ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഫ്‌ലോറിഡയിലെ യൂണിവേഴ്‌സല്‍ ലൈഫ് ചര്‍ച്ച് റെവറന്റ് ഫ്രാങ്ക് സെര്‍വാസിയോയാണ് ഇത്തരത്തില്‍ ഒരു വിചിത്ര വിവാഹം ആഘോഷം സംഘടിപ്പിച്ചതെന്ന് ഇന്ത്യ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
അസാധാരണമായ രീതിയില്‍ വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഏറെ പ്രശസ്തമായ റിസോര്‍ട്ടാണ് ഹെഡോണിസം III റിസോര്‍ട്ട് . അന്ന് വിവാഹിതരായ 29 ദമ്പതികളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തികള്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ റഷ്യക്കാരും തദ്ദേശീയ അമേരിക്കക്കാരും കനേഡിയന്‍ പൗരന്മാരും ക്രോ ഗോത്രത്തില്‍ നിന്നുള്ളവരുമൊക്കെ പങ്കെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂട്ട നഗ്‌ന വിവാഹത്തിന് അക്കാലത്ത് മാധ്യമങ്ങളില്‍ വലിയ പ്രചാരം ലഭിക്കുകയും ഫോട്ടോകള്‍ ലോകമെമ്പാടും പ്രചരിക്കുകയും ചെയ്തിരുന്നു. 2003 -ന് മുന്‍പ് ഏകദേശം 12 ഓളം ദമ്പതികള്‍ ഇതേ റിസോര്‍ട്ടില്‍ വച്ച് സമാനമായ രീതിയില്‍ നഗ്‌നവിവാഹ ചടങ്ങുകളുടെ ഭാഗമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ റിസോര്‍ട്ട് അറിയപ്പെടുന്നത് തന്നെ ജമൈക്കയിലെ ‘അഡല്‍സ് ഓണ്‍ലി റിസോട്ട്’ എന്നാണ്.

Related Articles

Back to top button