ബന്ദ: അനുസരണ കാട്ടിയില്ലെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത മകളെ ക്രൂരമായി മര്‍ദ്ദിച്ച അച്ഛനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ ജില്ലയിലാണ് സംഭവം. കയറുകൊണ്ട് തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. 45 കാരനായ ഗോവിന്ദ് റായ് റൈക്വാര്‍ ആണ് 10 വയസുള്ള മകളെ മര്‍ദ്ദിച്ചതിന് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവം. മകള്‍ അനുസരണ കാട്ടിയില്ലെന്ന് ആരോപിച്ച് പിതാവ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. 10 വയസുകാരിയെ വീടിന്റെ മുന്നില്‍ കയറുകൊണ്ട് തലകീഴായി കെട്ടിത്തൂക്കിയാണ് ഗോവിന്ദ് റായ് മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ആരോ പകര്‍ത്തിയത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കുട്ടിയെ വഴക്ക് പറഞ്ഞ് പിതാവ് മര്‍ദ്ദിക്കുന്നതും മകള്‍ കരയുന്നതും വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെയാണ് പൊലീസ് ഗോവിന്ദ് റായ്‌ക്കെതിരെ കേസെടുത്തത്. കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ ശ്രദ്ദയില്‍പ്പെട്ടതോടെയാണ് പിതാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് ബാര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജാ ദിനേഷ് സിംഗ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
52 Less than a minute