BREAKINGKERALA

അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം തള്ളി സര്‍ക്കാര്‍; ഗവര്‍ണര്‍ക്ക് മറുപടി, നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: പിവി അന്‍വര്‍ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണം നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടി കത്തിലാണ് ആരോപണം തെറ്റാണെന്നും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്. ഫോണ്‍ ചോര്‍ത്താന്‍ വ്യവസ്ഥകളുണ്ടെന്നും അവ പാലിച്ച് ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ മാത്രമാണ് ചോര്‍ത്തുന്നതെന്നും ഇത് കേസ് അന്വേഷണത്തിലും രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യത്തിലുമാണ് ചെയ്യുന്നത്. എല്ലാത്തിനും കൃത്യമായ രേഖയുണ്ടെന്നും നിയമവിരുദ്ധമായി ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നും ഇന്ന് വൈകുന്നേരം രാജ്ഭവന് കൈമാറിയ മറുപടി കത്തില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി.

Related Articles

Back to top button