സിവില്‍ സര്‍വീസ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ട്മെന്റില്‍ കയറി ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം കഴക്കൂട്ടത്ത് രണ്ട് ദിവസം മുമ്പാണ് സംഭവം. പെണ്‍കുട്ടി പോലീസില്‍ പരാതി നല്കി.
താമസിക്കുന്ന മുറിയില്‍ എത്തിയ സുഹൃത്ത് കൂപ്പര്‍ ദീപു എന്ന ദീപുവാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. പെണ്‍കുട്ടിയെ പീഡിപ്പികുന്ന ദൃശ്യം ദീപുവിന്റെ കൈവശം ഉണ്ടെന്നും പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. സംഭവത്തിനുശേഷം കൂപ്പര്‍ ദീപു കേരളം വിട്ടതായാണ് വിവരം. പെണ്‍കുട്ടിയുടെ പരാതിയില്‍ കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.