BREAKINGINTERNATIONAL

അമ്മയ്ക്ക് പകരം അമ്മയല്ലാതെ ആര്, കാറിന് മുകളില്‍ ചാടിക്കയറി കുഞ്ഞിനെയെടുക്കുന്ന യുവതി

കുഞ്ഞുങ്ങള്‍ അപകടത്തിലാവുന്നു എന്ന് തോന്നിയാല്‍ പിന്നെ രക്ഷിതാക്കള്‍ മറിച്ചൊന്നും ചിന്തിക്കാറില്ല എന്ന് പറയാറുണ്ട്. പ്രത്യേകിച്ചും അമ്മമാര്‍. അത് തെളിയിക്കുന്ന അനേകം അനേകം വീഡിയോകള്‍ നമ്മള്‍ ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ കാണുന്നുമുണ്ടാകും. അതുപോലെ ഒരു വീഡിയോയാണ് ഇതും. ഈ വീഡിയോയില്‍ കാണുന്നത് തന്റെ കുഞ്ഞ് താഴെ വീഴാതിരിക്കാന്‍ അമ്മ നടത്തുന്ന സാഹസികതയാണ്.
വീഡിയോയില്‍ കാണുന്നത് ഒരു അച്ഛന്‍ തന്റെ കുഞ്ഞിനെ കാറിന് മുകളില്‍ കയറ്റിയിരുത്തുന്നതാണ്. കാറിന്റെ ബോണറ്റിനടുത്തു നിന്നും അച്ഛനും മകനും കളിക്കുകയാണ്. ബോണറ്റിലിരുത്തിയത് കുഞ്ഞിനാണെങ്കില്‍ അങ്ങ് ഇഷ്ടപ്പെട്ടു എന്നാണ് തോന്നുന്നത്. കുഞ്ഞ് അതിന് മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതും കാണാം. അച്ഛനും ആദ്യം സം?ഗതി തമാശയായിത്തന്നെയാണ് എടുത്തത്. എന്നാല്‍, കുഞ്ഞല്പം വികൃതിയാണ്. അവന്‍ അവിടെയൊന്നും നില്‍ക്കാതെ കാറിന് മുകളിലേക്ക് കയറുന്നത് കാണാം.
അവിടെ നിന്നും കുഞ്ഞ് മുന്നോട്ടും പിന്നോട്ടും നീങ്ങുന്നുമുണ്ട്. കുറച്ച് കഴിഞ്ഞപ്പോള്‍ കാര്യം കൈവിട്ട് പോയി എന്ന് അച്ഛന് മനസിലായി. കാരണം കുഞ്ഞ് അച്ഛന്റെ അടുത്തേക്ക് വരാന്‍ തയ്യാറാവാതെ മുന്നോട്ടും പിന്നോട്ടും നീങ്ങുകയാണ്. അച്ഛനും കുട്ടിക്കനുസരിച്ച് മുന്നോട്ടും പിന്നോട്ടും അവന്‍ വീഴുന്നുണ്ടെങ്കില്‍ പിടിക്കാനെന്നോണം ഓടുന്നുണ്ട്.
അതേസമയം കുഞ്ഞിന്റെ അമ്മ ഓടിയെത്തുന്നത് കാണാം. അവര്‍ മുന്നും പിന്നും നോക്കാതെ കാറിന് ബോണറ്റിന് മുകളിലേക്കും പിന്നീട് മുകള്‍ഭാ?ഗത്തേക്കും പാഞ്ഞുകയറുന്നതും കുഞ്ഞിനെ സുരക്ഷിതമാക്കുന്നതുമാണ് പിന്നീട് കാണുന്നത്.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഒരുപാട് പേര്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. അമ്മയെ മിക്കവരും അഭിനന്ദിച്ചു. അമ്മയ്ക്ക് പകരം അമ്മ മാത്രമേയുള്ളൂവെന്നും പലരും കുറിച്ചു.

Related Articles

Back to top button