BREAKINGENTERTAINMENT

‘അയാളുടെ ഫോട്ടോ കത്തിച്ചുകളഞ്ഞു..’; ബ്രേക്കപ്പ് മറികടക്കാന്‍ തേടിയ മാര്‍ഗങ്ങളേക്കുറിച്ച് അനന്യ പാണ്ഡെ

മുന്‍കാമുകനുമായി വേര്‍പിരിഞ്ഞശേഷം അതിന്റെ വേദനയും നിരാശയും മറികടക്കാന്‍ താന്‍ അയാളുടെ ഫോട്ടോ കത്തിച്ചുകളഞ്ഞിരുന്നുവെന്ന് അനന്യ പാണ്ഡെ. പുറത്തറിങ്ങാനിരിക്കുന്ന സി.ടി.ആര്‍.എല്‍. എന്ന ചിത്രത്തിന്റെ പ്രമോഷനിടെയായിരുന്നു അനന്യയുടെ വെളിപ്പെടുത്തല്‍.
സി.ടി.ആര്‍.എല്ലിന്റെ സംവിധായകന്‍ വിക്രമാദിത്യ മോട്വാനെയോട് ബ്രേക്കപ്പുകള്‍ എങ്ങനെ മറികടക്കുമെന്നായിരുന്നു ചോദ്യം. എന്തുതന്നെയായാലും അത് അഭിമുഖീകരിച്ചേ തീരൂവെന്ന് വിക്രമാദിത്യ മറുപടി നല്‍കി. ആരോടെങ്കിലും സംസാരിച്ചോ ഫോട്ടോ കത്തിച്ചോ ആ വിഷമം മറികടക്കണമെന്ന് വിക്രമാദിത്യ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം അനന്യ പാണ്ഡയെയോട് അഭിപ്രായം ആരാഞ്ഞു.
ഞാന്‍ ഇപ്പോള്‍ ചെയ്യാറില്ലെങ്കിലും അങ്ങനെയുണ്ടായിരുന്നുവെന്ന് അനന്യ പാണ്ഡെയും പറഞ്ഞു. ഇത് ചെയ്യുന്ന ഒരേ ഒരാള്‍ ഞാന്‍ മാത്രമല്ല. ഒത്തിരിപ്പേരുണ്ട്. നിരാശ മറികടക്കാന്‍ നല്ലൊരു വഴിയാണതെന്നും അനന്യ പാണ്ഡെ പറഞ്ഞു. മുന്‍കാമുകനെ ഓര്‍മിപ്പിക്കുന്ന സാധനങ്ങള്‍ എക്സ് ബോക്സ് എന്ന പേരിട്ട പെട്ടിയിലിട്ട് അതൊന്നിച്ച് കത്തിച്ചുകളഞ്ഞുവെന്നും അനന്യ പറഞ്ഞു.

Related Articles

Back to top button