BREAKINGKERALA

അര്‍ജുന്റെ ലോറിയില്‍ മകന്റെ കുഞ്ഞുകളിപ്പാട്ടവും; ഫോണും വാച്ചും പാത്രങ്ങളും; അവശേഷിക്കുന്നത് കണ്ണീര്‍ക്കാഴ്ചകള്‍

ഷിരൂര്‍: 72 ദിവസം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഷിരൂരിലെ ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറി കരക്കെത്തിച്ചപ്പോള്‍ ബാക്കിയായത് ചില കണ്ണീര്‍ക്കാഴ്ചകള്‍. ലോറിയില്‍ നിന്ന് അര്‍ജുന്‍ യാത്രയില്‍ ഉപയോഗിച്ച വസ്തുക്കള്‍ കണ്ടെടുത്തു. അര്‍ജുന്റെ ബാഗ്, രണ്ട് ഫോണുകള്‍, പാചകത്തിനുപയോഗിക്കുന്ന കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങള്‍, വാച്ച്, ചെരിപ്പുകള്‍ എന്നിവയാണ് കണ്ടെടുത്തത്. മകന്റെ കളിപ്പാട്ടവുമുണ്ടായിരുന്നു അര്‍ജുന്റെ ലോറിയില്‍. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയതായിരുന്നു ഇതെന്ന് അനിയന്‍ അഭിജിത്ത് പറഞ്ഞു. പിന്നീട് തിരികെ പോയപ്പോള്‍ ഈ കളിപ്പാട്ട വണ്ടിയും അര്‍ജുന്‍ കൂടെക്കൊണ്ടുപോയിരുന്നു.
കാബിന്റെ ഭാഗത്തുള്ള ചെളി നീക്കിയപ്പോഴാണ് ഇവയെല്ലാം കിട്ടിയത്. ഇന്നലെയാണ് അര്‍ജുന്റെ ശരീരഭാഗങ്ങളും ലോറിയും ഗംഗാവലി പുഴയില്‍ നിന്നും കണ്ടെത്തിയത്. കാബിന്‍ പൊളിച്ചു നീക്കി ചെളി നീക്കിയപ്പോള്‍ അര്‍ജുന്റെ വസ്ത്രങ്ങളുള്‍പ്പെടെ ലഭിച്ചത്.

Related Articles

Back to top button