കോഴിക്കോട്: കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. തിരച്ചിലിന് വേണ്ട സഹായം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായി അര്‍ജുന്റെ കുടുംബം അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി അര്‍ജുന്റെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുനെന്ന് ഉറപ്പ് നല്കി. തിരച്ചില്‍ നടത്താന്‍ ഈശ്വര്‍ മള്‍പ്പ തയ്യാറായെങ്കിലും അധികൃതര്‍ സമ്മതിച്ചില്ലെന്ന് കുടുംബം അറിയിച്ചു. മള്‍പ്പെക്കെതിരെ കേസ് എടുക്കുമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കിയെന്നും കുടുംബം ആരോപിച്ചു.
68 Less than a minute