BREAKINGNATIONAL

അസംബ്ലിക്കെത്താന്‍ വൈകി; ആന്ധ്രയില്‍ 18 വിദ്യാര്‍ഥിനികളുടെ മുടിമുറിച്ച് അധ്യാപിക

അല്ലൂരി സീതാരാമരാജു (ആന്ധ്രപ്രദേശ്): സ്‌കൂള്‍ അസംബ്ലിയില്‍ വൈകിയെത്തിയതിന് 18 വിദ്യാര്‍ഥിനികളുടെ മുടി മുറിച്ച അധ്യാപികയുടെ നടപടി വിവാദത്തില്‍.ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ റസിഡന്‍ഷ്യല്‍ ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളായ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് സംഭവം. സായി പ്രസന്ന എന്ന അധ്യാപികയാണ് വിദ്യാര്‍ഥിനികളുടെ മുടി മുറിച്ചത്.
ഹോസ്റ്റലില്‍ വെള്ളം മുടങ്ങിയതുകാരണമാണ് വിദ്യാര്‍ഥിനികള്‍ അസംബ്ലിക്കെത്താന്‍ വൈകിയത്. എന്നാല്‍, ഇക്കാര്യം ചെവിക്കൊള്ളാന്‍ അധ്യാപിക തയ്യാറായില്ല. നാല് വിദ്യാര്‍ഥിനികളെ ഇവര്‍ ശാരീരികമായി ഉപദ്രവിക്കുകയും പുറത്ത് പൊരിവെയിലത്ത് നിര്‍ത്തുകയും ചെയ്തതായി ആരോപണമുണ്ട്. ഇക്കാര്യ മറ്റാരോടും പറയരുതെന്ന് പറഞ്ഞ് ഇവര്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
മുടി മുറിച്ച വിവരം വിദ്യാര്‍ഥിനികള്‍ മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിദ്യാര്‍ഥിനികളില്‍ അച്ചടക്കം വളര്‍ത്താനാണ് താന്‍ ഇക്കാര്യങ്ങള്‍ ചെയ്തതെന്നാണ് അധ്യാപികയുടെ ന്യായീകരണം. സംഭവത്തില്‍ അധ്യാപികയ്ക്കെതിരേ ഇതുവരെ ആരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.

Related Articles

Back to top button