കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഗര്‍ഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കാതെ മറച്ചുവെന്ന പേരില്‍ അമ്മയ്‌ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ആഴമുള്ള മുറിവില്‍ മുളകുപൊടി വിതറുന്നതുപോലെയാണ് ഇത്തരം കേസുകളെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.ബദറുദ്ദീന്‍ കേസ് റദ്ദാക്കിയത്.
17 കാരിയായ മകള്‍ ഗര്‍ഭിണിയായ വിവരം പൊലീസിനെ ഉടനടി അറിയിച്ചില്ലെന്നാരോപിച്ച് 2021 ലെടുത്ത കേസില്‍ തൃശൂര്‍ അഡിഷണല്‍ ജില്ലാ കോടതിയുടെ പരിഗണനയിലുള്ള തുടര്‍ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. വയറുവേദനയെ തുടര്‍ന്ന് പരിശോധനക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിയുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ഹാജരാക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്.
വിവരം നല്‍കാന്‍ വൈകിയെങ്കിലും ജൂണ്‍ മൂന്നിന് ഡോക്ടര്‍ പൊലീസിനെ വിവരം അറിയിക്കുകയും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പീഡനത്തിന് ഇരയാക്കിയയാളെ ഒന്നാം പ്രതിയും പീഡനത്തിനിരയായ വിവരം അറിയിക്കാത്തതിന് പോക്‌സോ നിയമ പ്രകാരം അമ്മയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തത്.
51 Less than a minute