BREAKINGKERALA

ആശുപത്രിയില്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ ബലാത്സംഗം ചെയ്തു, ഡോക്ടറും സഹായികളും അറസ്റ്റില്‍

ബറേലി: മൊറാദാബാദിലെസ്വകാര്യ ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിയിലായിരുന്ന 20 കാരിയായ നഴ്സിനെ സ്ഥാപനം നടത്തുന്ന ഡോക്ടര്‍ ബലാത്സംഗം ചെയ്തതായി പരാതി. വാര്‍ഡ് ബോയിയുടെയും മറ്റൊരു നഴ്സിന്റെയും സഹായത്തോടെയായിരുന്നു ക്രൂരകൃത്യം. സംഭവത്തില്‍ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ദലിത് പെണ്‍കുട്ടിയാണ് അതിക്രമത്തിനിരയായത്. ആശുപത്രി ഉടമയും ഡോക്ടറുമായ മുഹമ്മദ് ഷാനവാസാണ് അറസ്റ്റിലായതെന്ന് മൊറാദാബാദ് അഡീഷണല്‍ എസ്പി സന്ദീപ് കുമാര്‍ മീണ പറഞ്ഞു.
മൂന്ന് പേര്‍ക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 61-2 (ക്രിമിനല്‍ ഗൂഢാലോചന), 64 (ബലാത്സംഗം), 351-2 (മറ്റൊരാള്‍ക്ക് ഏതെങ്കിലും വിധത്തില്‍ ഭീഷണിപ്പെടുത്തല്‍), 127-2 (തെറ്റായ തടങ്കലില്‍ വയ്ക്കല്‍) എന്നിവ പ്രകാരവും എസ്സി/എസ്ടി ആക്ട് പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. തെളിവുകള്‍ ശേഖരിക്കുന്നതിനായി ആശുപത്രി സീല്‍ ചെയ്തു. അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയക്കുമെന്നും ഉടന്‍ മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഷാനവാസിന്റെ ക്യാബിനിലേക്ക് പോകാന്‍ വാര്‍ഡ് ബോയ് ആയ ജുനൈദ് ആവശ്യപ്പെട്ടപ്പോള്‍ നഴ്‌സ് സമ്മതിച്ചില്ല. പിന്നീട് മറ്റൊരു നഴ്‌സ് അവളെ ബലമായി ക്യാബിനിലേക്ക് കൊണ്ടുപോയി പൂട്ടിയിട്ടു. ക്യാബിനിലെ ആക്രമണത്തിന് ശേഷം ആരോടും ഒന്ന് പറയാതിരിക്കാന്‍ ഡോക്ടര്‍ പണം വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് നഴ്‌സ് പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച വരെ പുറത്തിറാങ്ങാനായില്ല. വീട്ടിലെത്തിയ ഉടന്‍ പിതാവിനെയും കൂട്ടി പൊലീസില്‍ പരാതി നല്‍കാനെത്തിയെന്നും അവര്‍ പറഞ്ഞു.

Related Articles

Back to top button