ഓരോ രാജ്യത്തും ഡേറ്റിം?ഗ് രീതികള്‍ പലതരത്തിലായിരിക്കും. ഇന്ത്യയില്‍ പ്രണയം എന്നതിനും അപ്പുറം ഡേറ്റിം?ഗ് എന്ന വാക്കുപോലും ഇപ്പോഴും പരിചിതമായി വരുന്നതേയുള്ളൂ. എന്തായാലും, ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലേയും ഡേറ്റിംഗ് രീതികള്‍ എങ്ങനെ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയാണ് ഒരു ഓസ്‌ട്രേലിയന്‍ വനിത.
ഇന്ത്യയില്‍ നിന്നുമുള്ള തന്റെ ഡേറ്റിം?ഗ് അനുഭവം കൂടി കണക്കിലെടുത്താണ് ബ്രീ സ്റ്റീല്‍ എന്ന പോഡ്കാസ്റ്റ് പ്രൊഡ്യൂസറായ യുവതി ഡേറ്റിം?ഗിലെ വ്യത്യാസങ്ങളെ കുറിച്ച് പറയുന്നത്. 2023 -ലാണ് അവര്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. ബ്രീ പറയുന്നത്, ഓസ്ട്രേലിയയില്‍, പുരുഷന്മാര്‍ പരിഹാസത്തിലൂടെയാണ് ഫ്‌ലര്‍ട്ട് (flirt) ചെയ്യുന്നത് എന്നാണ്. അത് ശരിക്കും നീചമാണ് എന്നും അവര്‍ പറയുന്നുണ്ട്. എന്നാല്‍, ഇന്ത്യയില്‍ എല്ലാവരും നിങ്ങളോട് നന്നായിട്ടാണ് പെരുമാറുന്നത് എന്നും ബ്രീ പറയുന്നു.
ഒപ്പം, ഇന്ത്യയില്‍ കാര്യങ്ങളെല്ലാം വളരെ വേ?ഗത്തിലാണ് നീങ്ങുന്നത് എന്നും ബ്രീ പറയുന്നുണ്ട്. ഒരിക്കല്‍ ഫ്‌ലര്‍ട്ടിം?ഗിനിടയില്‍ ഒരാള്‍ തന്റെ കൈ പിടിച്ചു, എന്നാല്‍, ഓസ്‌ട്രേലിയയില്‍ അതുണ്ടാവില്ല എന്നും അവള്‍ പറയുന്നു.
അതുപോലെ, ഓസ്‌ട്രേലിയയിലുള്ളവര്‍ക്ക് ഡേറ്റിം?ഗിനെ കുറിച്ചൊക്കെ അറിയാം. അവിടെ ലൈം?ഗിക വിദ്യാഭ്യാസവും ഉണ്ട്. എന്നാല്‍, ഇന്ത്യയിലെ ഡേറ്റിം?ഗ് ബോളിവുഡ് സിനിമകളെ അനുകരിച്ചാണ് എന്നാണ് അവള്‍ പറയുന്നത്. തങ്ങള്‍ സിനിമകളില്‍ അഭിനയിക്കുകയാണ് എന്ന പോലെയാണ് ഡേറ്റിം?ഗിലെ ഓരോ രം?ഗവും എന്നും അവള്‍ പറയുന്നുണ്ട്.
അതുപോലെ, ഒരിക്കല്‍ ഒരു ഡേറ്റിം?ഗ് ഇവന്റിന് പോയ അനുഭവത്തെ കുറിച്ചും അവള്‍ വിവരിക്കുന്നു. അതൊരു സ്‌കൂള്‍ ഡിസ്‌കോ പോലെയായിരുന്നു എന്നാണ് ബ്രീ പറയുന്നത്. ആദ്യത്തെ ഒരു മണിക്കൂര്‍ സ്ത്രീകള്‍ പരസ്പരവും പുരുഷന്മാര്‍ പരസ്പരവും മാത്രമാണ് സംസാരിച്ചത്. ആകെ പരുങ്ങല്‍ പോലെയായിരുന്നു. ഡേറ്റിം?ഗ് എന്നത് ഇന്ത്യയില്‍ ഒരു പുതിയ കണ്‍സെപ്റ്റാണ് എന്നും അവള്‍ പറയുന്നു.
സ്വാഭാവികമായി ഇന്ത്യയില്‍ ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നത് നമ്മുടെ തലമുറക്കായിരിക്കും, ഇന്ത്യയില്‍ അതുവരെയും അറേഞ്ച്ഡ് വിവാഹങ്ങളാണ് അധികവും എന്നും ബ്രീ പറയുന്നുണ്ട്.
എന്തായാലും ബ്രീയുടെ വീഡിയോ വൈറലായി. നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ഇവിടുത്തെ പഴയകാല ഡേറ്റിം?ഗ് നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടാണ് അത് നിങ്ങളുടെ ധാരണ തന്നെ മാറ്റിക്കളയും എന്നായിരുന്നു ഒരാളുടെ കമന്റ്.
61 1 minute read