കൊച്ചി: സണ്‍ മൊബിലിറ്റി ഹെവി ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് മോഡുലാര്‍ ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ചു.
ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബസ് നിര്‍മാതാക്കളായ വീര വാഹനയുമായി സഹകരിച്ചാണ് സണ്‍ മൊബിലിറ്റി ഇന്റര്‍സിറ്റി, മൊഫ്യൂസില്‍ റൂട്ടുകള്‍ക്ക് 10.5 മീറ്റര്‍ ബാറ്ററി മാറ്റാവുന്ന ബസുകള്‍ അവതരിപ്പിച്ചു.സണ്‍ മൊബിലിറ്റി വീര പരീക്ഷിച്ച സ്മാര്‍ട്ട് ബാറ്ററി സൊല്യൂഷന്‍ മൂന്ന് ടണ്‍ മുതല്‍ 55 ടണ്‍ വരെ ഭാരം കുറഞ്ഞ ഇടത്തരം, ഹെവി ട്രക്കുകള്‍ക്കും ബസുകള്‍ക്കും അനുയോജ്യമാണ്.
ബാറ്ററി സ്വാപ്പിംഗ് ബസുകളുടെ മുന്‍കൂര്‍ ചെലവ് 40 ശതമാനമാണ് കുറക്കുക. 2017ല്‍ ആരംഭിച്ച സണ്‍ മൊബിലിറ്റി രണ്ട്, മൂന്ന്, ചെറിയ ഫോര്‍ വീലര്‍ ഫ്‌ളീറ്റ് വിഭാഗങ്ങളിലായി 26,000ത്തിലധികം വാഹനങ്ങള്‍ ഓണ്‍ബോര്‍ഡ് ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം 630ല്‍ അധികം ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകളാണ് കമ്പനിക്കുള്ളത്. പ്രതിദിനം 1.6 ദശലക്ഷം കിലോമീറ്ററും 60,000 ബാറ്ററി കൈമാറ്റങ്ങളുമാണ് നടക്കുന്നത്.
96 Less than a minute