BREAKINGINTERNATIONAL

ഇലക്ട്രീഷ്യനായി വേഷമിട്ട് സ്ത്രീകളുടെ വീട്ടിലെത്തും; 90 ബലാത്സംഗക്കേസുകളില്‍ പ്രതിയായ യുവാവിന് 42 ജീവപര്യന്തം

ജൊഹന്നാസ്ബര്‍?ഗ്: പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടികളെ ഉള്‍പ്പെടെ 90 ബലാത്സംഗക്കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദക്ഷിണാഫ്രിക്കന്‍ യുവാവിന് 42 ജീവപര്യന്തം തടവ് ശിക്ഷ. 40 കാരനായ എന്‍കോസിനാഥി ഫകത്തി എന്നയാളെയാണ് ദക്ഷിണാഫ്രിക്കന്‍ കോടതി ശിക്ഷിച്ചത്. 2012 മുതല്‍ 2021 വരെ ഒമ്പത് വര്‍ഷക്കാലമാണ് ഇയാള്‍ നിരവധി സ്ത്രീകളെയും കുട്ടികളെയും ബലാത്സം?ഗത്തിനിരയാക്കിയത്. ജൊഹാനസ്ബര്‍ഗിലെ എകുര്‍ഹുലേനിയിലും പരിസരത്തും വെച്ചാണ് എന്‍കോസിനാഥി ഫകത്തി സ്ത്രീകളെ ബലാത്സം?ഗം ചെയ്തത്.
ഇലക്ട്രീഷ്യനായി വേഷമിട്ടാണ് ഇയാള്‍ ഇരകളുടെ വീട്ടില്‍ കയറിയതെന്ന് നാഷണല്‍ പ്രോസിക്യൂട്ടിംഗ് അതോറിറ്റി (എന്‍പിഎ) പറയുന്നു. ആക്രമണത്തിന് സാക്ഷ്യം വഹിക്കാന്‍ കുട്ടികളെയും നിര്‍ബന്ധിക്കുമെന്നും കോടതി പറഞ്ഞു. ദുര്‍ബലര്‍ക്കെതിരെയാണ് ഫക്കത്തിയുടെ ക്രൂരമായ ആക്രമണമെന്ന് വിധി പ്രസ്താവിച്ച ജഡ്ജി ലെസെഗോ മക്കോലോമാക്വെ പറഞ്ഞു.
സ്‌കൂള്‍ കുട്ടികളെയും പീഡിപ്പിച്ചു. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരിക്കും ഇയാള്‍ എത്തുകയെന്നും പൊലീസ് പറഞ്ഞു. 2021-ല്‍ അറസ്റ്റിനിടെ പൊലീസിന്റെ പ്രതിയെ ക്രച്ചസിലാണ് കോടതിയില്‍ ഹാജരായത്. തട്ടിക്കൊണ്ടുപോകല്‍, മോഷണം, ആക്രമണം എന്നീ കുറ്റങ്ങളും ചുമത്തി. 2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 9,300 ബലാത്സംഗങ്ങളാണ് ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Back to top button