തിരുവനന്തപുരം: വന്‍ പ്രതിഷേധത്തിനു ഒടുവില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ പേരിനു മാത്രം മാറ്റിയതിലും വിവാദം കനക്കുന്നു. എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് ഉണ്ടായിട്ടും അതൊന്നും പറയാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വര്‍ത്താകുറിപ്പ് ഇറക്കിയത്. ഇന്നലെ രാത്രി സെക്രട്ടറിയേറ്റിലെത്തിയാണ് എംആര്‍ അജിത് കുമാറിന്റെ മാറ്റം മുഖ്യമന്ത്രി ഫയലില്‍ കുറിച്ചത്. ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാനും സായുധ ബറ്റാലിയന്റെ ചുമതല നിലനിര്‍ത്താനും ഫയലില്‍ എഴുതിയ ശേഷം മുഖ്യമന്ത്രി അത് പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു.
എഡിജിപിയെ മാറ്റിയ രീതിയില്‍ എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. നടപടി വൈകിപ്പോയെന്ന് സിപിഐയും ആര്‍ജെഡിയും പറയുന്നു. പേരിനുള്ള മാറ്റത്തിന് എന്തിനു ഒരു മാസമെന്നാണ് ചോദ്യം ഉയരുന്നത്. അതേസമയം, മനോജ് എബ്രഹാമിന് ഉടന്‍ ഇന്റലിജന്‍സ് ഒഴിയാന്‍ ആകില്ല. നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ പകരം ചുമതല നല്‍കാതെ ഒഴിയാന്‍ ആവില്ല. അടിയന്തര പ്രമേയങ്ങളിലെ മറുപടിയും സഭ ചോദ്യങ്ങളുടെ മറുപടിയും ഒക്കെ തയാറാവേണ്ട സമയത്ത് ഇന്റലിജന്‍സ് മേധാവിയെ മാറ്റുക എളുപ്പമല്ല. എംആര്‍ അജിത്കുമാര്‍ ക്രമസമാധാന ചുമതലയിലേക്ക് വീണ്ടും എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം
46 Less than a minute