BREAKINGINTERNATIONAL

എന്തൊക്കെയാണീ കാണുന്നത് പാമ്പുകള്‍ക്കൊപ്പം യോഗയെന്ന് യുവതി, രൂക്ഷ വിമര്‍ശനം

ഓരോ ദിവസവും വ്യത്യസ്തമായ അനേകം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതില്‍ ചില വീഡിയോകള്‍ വലിയ വിമര്‍ശനമാണ് നെറ്റിസണ്‍സിന്റെ ഭാ?ഗത്ത് നിന്നും ഏറ്റുവാങ്ങാറുള്ളത്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും.
വീഡിയോ ഇന്‍സ്റ്റ?ഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് jenz_losangeles and lxrpythons എന്ന യൂസറാണ്. വീഡിയോയില്‍ കാണുന്നത് യുവതി യോ?ഗ ചെയ്യുന്നതാണ്. യോ?ഗ ചെയ്യുന്നു എന്ന് മാത്രമല്ല അതിനൊപ്പം പാമ്പിനെ കൂടി ഉപയോ?ഗിച്ചിരിക്കുന്നു എന്നതാണ് വീഡിയോയുടെ പേരില്‍ യുവതി വിമര്‍ശനം കേള്‍ക്കാന്‍ കാരണമായിത്തീര്‍ന്നത്. വീഡിയോയില്‍ യുവതി യോ?ഗ ചെയ്യുന്നത് കാണാം. ഒപ്പം പാമ്പിനെയും ഉപയോ?ഗിച്ചിട്ടുണ്ട്. പാമ്പ് അവരുടെ കൈകളിലും ദേഹത്തും ഒക്കെ ഇഴയുന്നതും ചുറ്റുന്നതും ഒക്കെ വീഡിയോയില്‍ കാണാം.
ഒന്നില്‍ കൂടുതല്‍ പാമ്പുകളെ വീഡിയോയില്‍ കാണാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. വിഷമില്ലാത്ത പാമ്പുകളാണ് യുവതിക്കൊപ്പം വീഡിയോയില്‍ ഉള്ളതെങ്കിലും നിരവധിപ്പേര്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി.
യോ?ഗയില്‍ എന്തിനാണ് പാമ്പുകളെ ഉപയോ?ഗിക്കുന്നത് എന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. പാമ്പ് യോ?ഗയ്‌ക്കോ മറ്റെന്തെങ്കിലും വ്യായാമത്തിനോ ഒന്നും ഉപയോ?ഗിക്കാനുള്ള ഉപകരണമല്ല. അതിന് ജീവനുണ്ട്. അതിനെ ചൂഷണം ചെയ്യുകയാണ് യുവതി ചെയ്യുന്നത് എന്നും പലരും കുറിച്ചു. ‘ദൈവത്തെ ഓര്‍ത്ത് ദയവായി ആ പാമ്പുകളെ ഒന്ന് വെറുതെ വിടാമോ’ എന്നായിരുന്നു ഒരാളുടെ കമന്റ്.
മറ്റൊരാള്‍ കുറിച്ചത്, ‘എനിക്ക് പാമ്പുകളെ ഇഷ്ടമാണ്, യോ?ഗയും ഇഷ്ടമാണ്. എന്നാല്‍ ഇത് രണ്ടിന്റെയും കോംപിനേഷന്‍ എനിക്ക് മനസിലാകുന്നില്ല’ എന്നാണ്. അതേസമയം ‘യോ?ഗയാണ് ചെയ്യുന്നത് എന്ന് പറയുന്നുണ്ടെങ്കിലും ഇത് യോ?ഗയല്ല, വെറും സ്‌ട്രെച്ചിങ്ങാണ്’ എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.

Related Articles

Back to top button