കൊച്ചി: എരുമേലിയില്‍ കുറി തൊടുന്നതിന് ഭക്തരില്‍നിന്ന് പണപ്പിരിക്കുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ഭക്തരെ ചൂഷണം ചെയ്യാനനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ക്ഷേത്രത്തിനകത്താണോ കുറി തൊടാന്‍ പണം വാങ്ങുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ആരും ഭക്തരെ ചൂഷണം ചെയ്യാതിരിക്കാനാണ് കരാര്‍ നല്‍കിയതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. എന്നാല്‍, ദേവസ്വം നിലപാടിനെ കോടതി എതിരത്തു. കുറി തൊടുന്നതിന് പണമീടാക്കുന്നതിലൂടെ ദേവസ്വത്തിന് ഏഴ് ലക്ഷമാണ് ലഭിക്കുന്നതെങ്കില്‍ കരാറുകാരന് കോടികളാകും ലഭിക്കുകയെന്നും കോടതി പറഞ്ഞു. ദൃശ്യങ്ങളില്‍ കാണുന്ന പണം വാങ്ങുന്ന വ്യക്തിയാരെന്നും കോടതി ആരാഞ്ഞു. അന്വേഷിച്ച് വിവരങ്ങള്‍ കൈമാറണമെന്നും ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
100 Less than a minute