കൊച്ചി: എസ് യു വിയുടെ ആകര്‍ഷണീയതയും കൂപ്പേയുടെ ചാരുതയും ചേര്‍ത്ത് ഇന്ത്യയിലെ ആദ്യത്തെ മുഖ്യധാര എസ് യു വി കൂപ്പെ ബസാള്‍ട്ട് സിട്രോയിന്‍ ഇന്ത്യ പുറത്തിറക്കി. ഈ വര്‍ഷം സെപ്തംബര്‍ ആദ്യവാരം മുതല്‍ ഇന്ത്യയിലെ 85 ലാ മെയ്‌സണ്‍ സിട്രോയിന്‍ ഫിജിറ്റല്‍ ഷോറൂമുകളിലൂടെ ഡെലിവറി ലഭ്യമാകും. 1.2 എന്‍എ യു 7,99,000 രൂപ, 1.2 എന്‍എ പ്ലസ് 9,99,000, 1.2 ടര്‍ബോ പ്ലസ് 11,49,000, 1.2 ടര്‍ബോ അറ്റ് പ്ലസ് 12,79,000, 1.2 എന്‍എ ടര്‍ബോ മാക്‌സ് 12,28,000, 1.2 ടര്‍ബോ അറ്റ് മാക്‌സ് 13.62,000 എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില.
85 ശതമാനം ഉയര്‍ന്ന ഗുണമേന്മയുള്ള സ്റ്റീല്‍ ഉപയോഗപ്പെടുത്തി നിര്‍മിച്ച വാഹനത്തില്‍ ആറ് സ്റ്റാന്റേര്‍ഡ് എയര്‍ ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങി മികച്ച സുരക്ഷാ ഘടനയാണ് ബസാല്‍ട്ട് ഒരുക്കിയിരിക്കുന്നത്.റോഡില്‍ ശ്രദ്ധിക്കപ്പെടുന്ന വാഹനമാകാന്‍ സാധിക്കുന്ന തരത്തിലാണ് ബസാല്‍ട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്. പിയാനോ ബ്ലാക്ക് സിഗ്‌നേച്ചര്‍ ഫ്രണ്ട് ഗ്രില്ലിലെ ഐക്കണിക്ക് ഷെവ്രോണും ആര്‍16 ഡയമണ്ട് കട്ട് അലോയ് വീലുകളും ആധുനികതയുടെ അടയാളങ്ങളാണ്. എല്‍ഇഡി വിഷന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാംപുകളും ത്രിഡി ഇഫക്ട് ടെയില്‍ ലാമ്പുകളും ബസാല്‍റ്റിന്റെ ആധുനിക ശൈലി പ്രകടമാക്കുന്നതിനോടൊപ്പം മികച്ച കാഴ്ച ഉറപ്പുവരുത്തുകയും ചെയ്യുന്നു. കാഴ്ച ഭംഗിയോടൊപ്പം പരുക്കന്‍ പ്രതലങ്ങള്‍ ഉള്‍പ്പെടെ സുഖകരമായി കടന്നു പോകാന്‍ സാധിക്കുന്ന തരത്തിലാണ് ബസാല്‍റ്റ് ഒരുക്കിയിരിക്കുന്നത്.
മികച്ച കാബിന്‍ സ്‌പേസ്, അഡ്ജസ്റ്റ് ചെയ്യാനാവുന്ന തൈ സപ്പര്‍ട്ടുള്ള സ്മാര്‍ട്ട് ടില്‍റ്റ് കുഷ്യന്‍ എന്നിവ യാത്രക്കാര്‍ക്കെല്ലാം അതുല്യമായ സുഖസൗകര്യങ്ങളാണ് നല്‍കുന്നത്. ഏത് കാലാവസ്ഥയിലും നല്ല അന്തരീക്ഷമൊരുക്കുന്ന ട്രോപ്പിക്കലൈസ്ഡ് ഓട്ടോ എ സി, വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേ ഇന്റഗ്രേഷനുമുള്ള 26 സെന്റിമീറ്ററിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങി സൗകര്യങ്ങള്‍ നിരവധിയുണ്ട്.
178 1 minute read