BREAKINGENTERTAINMENTNATIONAL

‘ഐശ്വര്യ എന്റെ അമ്മ, ഞാന്‍ ജനിക്കുന്നത് അവരുടെ 15-ാമത്തെ വയസില്‍’; ബോളിവുഡിനെ ഞെട്ടിച്ച ആ അവകാശവാദം

കഴിഞ്ഞ കുറേക്കാലമായി ബോളിവുഡിലെ സംസാര വിഷയം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹ മോചനമാണ്. ഈ പ്രചാരണങ്ങള്‍ വരാന്‍ തുടങ്ങിയിട്ട് കാലമേറെ ആയെങ്കിലും ഇവയോട് പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിട്ടില്ല. ബച്ചന്‍ കുടുംബത്തോടൊപ്പം ഐശ്വര്യ റായ് പൊതുവേദിയില്‍ എത്താത്തതൊക്കെ ആയിരുന്നു ഈ പ്രചരണങ്ങള്‍ക്ക് കാരണം. വിവഹമോചന പ്രചരണങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ ഐശ്യര്യ തന്റെ അമ്മയാണെന്ന് പറഞ്ഞ് അവകാശവാദമുന്നയിച്ച ഒരു യുവാവിന്റെ പഴയൊരു വാര്‍ത്ത വീണ്ടും ടൈം ലൈറ്റില്‍ എത്തിക്കഴിഞ്ഞു.
ആന്ധ്രാ സ്വദേശിയായ സംഗീത് കുമാര്‍ ആണ് ഐശ്യര്യ തന്റെ അമ്മയാണെന്ന അവകാശവാദവുമായി രം?ഗത്ത് എത്തിയത്. 2017ല്‍ ആയിരുന്നു ഇത്. ചെറുപ്പത്തിലുള്ളൊരു ഫോട്ടോയുമായി ഇയാള്‍ എത്തിയത് അന്ന് ഏറെ ശ്രദ്ധനേടിയിരുന്നു. ശേഷം 2020ല്‍ ഇയാള്‍ വീണ്ടും പുതിയ അവകാശവാദവുമായി എത്തിയിരുന്നു. ലണ്ടനില്‍ വച്ച് ഐവിഎഫ് ചികിത്സയിലൂടെയാണ് താന്‍ ജനിച്ചത് എന്നതായിരുന്നു ഇത്. ഐശ്യര്യ റായിക്ക് പതിനഞ്ച് വയസുള്ളപ്പോഴായിരുന്നു ഇതെന്നും ഇയാള്‍ പറഞ്ഞിരുന്നു.
‘രണ്ട് വയസുവരെ ഞാന്‍ ഐശ്യര്യയുടെ അച്ഛന്‍ കൃഷ്ണരാജിനും അമ്മ ബൃന്ദ റായിയ്ക്കും ഒപ്പമായിരുന്നു. അവരായിരുന്നു എന്നെ നോക്കിയത്. ശേഷം എന്റെ അച്ഛന്‍ എന്നെ വിശാഖപ്പട്ടണത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആ വേളയില്‍ എന്റെ ജനനവിവരങ്ങള്‍ ബന്ധുക്കള്‍ നശിപ്പിച്ചു. അതുകൊണ്ട് തന്നെ ഐശ്യര്യ എന്റെ അമ്മയാണെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും ഇല്ല. അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ ഞാന്‍ ആ?ഗ്രഹിക്കുകയാണ്’, എന്നായിരുന്നു സം?ഗീത് കുമാര്‍ അന്ന് പറഞ്ഞത്.

ഇത്തരത്തില്‍ മുന്‍പും പല ആരോപണങ്ങളും ഐശ്വര്യയ്ക്ക് നേരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അവയോട് പ്രതികരിക്കാന്‍ താരമോ കുടുംബവുമോ തയ്യാറായതുമില്ല. അഭിഷേകുമായുള്ള വിവാഹമോചന പ്രചരണങ്ങള്‍ക്കിടെ വീണ്ടുംപഴയ വാര്‍ത്തകള്‍ ശ്രദ്ധനേടുന്നുവെന്ന് മാത്രം. അതേസമയം, മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍ ഫ്രാഞ്ചൈസിയില്‍ ആണ് ഐശ്വര്യ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

Related Articles

Back to top button