BREAKINGINTERNATIONAL

ഒന്നും രണ്ടുമല്ല നോയിഡയില്‍ മോഷണം പോയത് 10 ലക്ഷം രൂപയുടെ ആടുകള്‍

പണമോ, സ്വര്‍ണ്ണമോ അതുമല്ലെങ്കില്‍ വില പിടിപ്പുള്ളതും പെട്ടെന്ന് കൊണ്ടുപോകാന്‍ കഴിയുന്നതുമായ സാധനങ്ങള്‍ മോഷണം പോകുന്നത് നമ്മള്‍ പതിവായി കേള്‍ക്കുന്ന ഒന്നാണ്. എന്നാല്‍, ഉത്തര്‍പ്രദേശില്‍ നിന്നും പുറത്ത് വരുന്ന ഒരു വാര്‍ത്ത, 10 ലക്ഷം രൂപ വിലയുള്ള ആടുകള്‍ മോഷണം പോയെന്നാണ്. നോയിഡ സെക്ടര്‍ 135 ലെ ഫാം ഹൗസില്‍ താമസിക്കുന്ന നോയിഡ ആസ്ഥാനമായുള്ള ഒരു വ്യാപാരിയില്‍ നിന്നാണ് 10 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ഡസനിലധികം ആടുകള്‍ മോഷണം പോയത്. ഈ മാസം ഏഴാം തിയതിക്കും എട്ടാം തിയതിക്കും ഇടയില്‍ പുലര്‍ച്ചെ 3.30 നും 4.00 നും ഇടയിലാണ് മോഷണം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നാലെ നടന്ന അന്വേഷണത്തില്‍ അബുസാര്‍ കമാല്‍ എന്നയാളാണ് പിടിയിലായത്.
അബുസാര്‍ ഏലിയാസ് കമാല്‍ എന്ന വ്യാപാരിയുടെ ആടുകളാണ് മോഷണം പോയത്. തന്റെ ഗ്രീന്‍ ബ്യൂട്ടി ഫാം നമ്പര്‍ 5, 6, 7 എന്നിവയില്‍ നിന്ന് ഒരു ഡസനിലധികം ആടുകളെ മോഷണം പോയതായി അബുസാര്‍, പോലീസില്‍ പരാതി നല്‍കി. ഗേറ്റിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാക്കള്‍ തന്റെ ഫാം വളപ്പില്‍ അതിക്രമിച്ച് കയറി പത്ത് ആടുകളുമായി കടന്നുകളയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. 70,000 മുതല്‍ 80,000 രൂപ വരെയാണ് ഓരോ ആടുകളുടെയും വില. പരാതിയുടെ അടിസ്ഥാനത്തില്‍ എക്‌സ്പ്രസ് വേ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷണ സംഘം രൂപീകരിച്ചതായും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.
ഇത്രയേറെ ആടുകളെ കടത്തിയതിനാല്‍ പ്രതികളെ തിരിച്ചറിയാനുള്ള സാധ്യത ഏറെയാണെന്നും വലിയ താമസമില്ലാതെ പ്രതികളെ പിടികൂടാന്‍ കഴിയുമെന്നും പോലീസ് ശുഭപ്രതീക്ഷ പങ്കുവച്ചു. കഴിഞ്ഞ ജൂലൈയില്‍ ഇതേ ഫാം ഹൗസില്‍ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഏഴ് ആടുകളെ മോഷണം പോയിരുന്നു. ഈ കേസിലും അന്വേഷണം നടക്കുകയാണ്. വിജയ് സേതുപതി അഭിനയിച്ച മഹാരാജ സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സമാനരീതിയില്‍ നടത്തിയ നിരവധി മോഷണങ്ങള്‍ നോയിഡയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles

Back to top button