കൊച്ചി :ഒബെന്‍ ഇലക്ട്രിക് ഇല്ക്ടട്രിക് വെഹിക്കിള്‍ വിപണിയില്‍ പുതിയ ഒരു മാറ്റം സൃഷ്ടിക്കാന്‍ നാല് പുതിയ ഇലക്ട്രിക് ടു വീലറുകള്‍ പുറത്തിറക്കുന്നു. അടുത്ത 6 മാസത്തിനുള്ളില്‍ സെഗ്മെന്റുകളിലുടനീളമുള്ള വൈവിധ്യമാര്‍ന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്ന ,ഏറ്റവും കുറഞ്ഞ 60,000 രൂപ മുതല്‍1,50,000 രൂപ വരെ വിലയിലുള്ള ഇലക്ട്രിക് ടു-വീലറുകള്‍ ഒബെന്‍ ഇലക്ട്രിക്അവതരിപ്പിക്കും.
സെഗ്മെന്റുകളിലുടനീളമുള്ള വൈവിധ്യമാര്‍ന്ന ഉപഭോക്തൃ മുന്‍ഗണനകള്‍ക്ക നുസൃതമായി താങ്ങാനാവുന്നതും ഉയര്‍ന്ന പ്രവര്‍ത്തനക്ഷ മതയുള്ളതുമായ EV സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയ്ക്ക് ഈ തന്ത്രപരമായ നീക്കം അടിവരയിടുന്നു.
ഒരു മേക്ക് ഇന്‍ ഇന്ത്യ ബ്രാന്‍ഡ് എന്ന നിലയില്‍, സുസ്ഥിരവും വിശ്വസനീയവുമായ ഗതാഗത ഓപ്ഷനുകള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്ന നൂതനമായപരിഹാരങ്ങള്‍ വാഗ്ദാനം ചെയ്ത്, ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റി ലാന്‍ഡ്‌സ്‌കേപ്പില്‍ വിപ്ലവം സൃഷ്ടിക്കുന്നതില്‍ ഒബെന്‍ ഇലക്ട്രിക് നേതൃത്വം വഹിക്കുന്നു.
ഇ.വി വിപണിയുടെ മുഴുവന്‍ സാധ്യതകളും അണ്‍ലോക്ക് ചെയ്യുന്നതിനും ഇലക്ട്രിക് മൊബിലിറ്റി എല്ലാവര്‍ക്കും പ്രാപ്യമാക്കുന്നതിനുമായി ഒരു പ്രധാന ചുവടുവെപ്പ് നടത്തുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ ഒബെന്‍ ഇലക്ട്രിക്സ്ഥാപകയും സി.ഇ.ഒ-യുമായ മധുമിത അഗര്‍വാള്‍ പറഞ്ഞു.
ഒബെന്‍ ഇലക്ട്രിക് ഈ വര്‍ഷംഅവസാനത്തോടെ 12+ പ്രധാന നഗരങ്ങളിലായി 60 പുതിയ ഷോറൂമുകള്‍ തുറക്കും. ഈവിപുലീകരണം വില്‍പ്പനാനന്തര സപ്പോര്‍ട്ടിലേക്കും സര്‍വീസ് സെനന്ററുകളിലേക്കും മെച്ചപ്പെടുത്തിയ പ്രാപ്യത പ്രദാനം ചെയ്യുന്നതിലൂടെ, വളരുന്ന ഉപഭോക്തൃഅടിത്തറയ്ക്ക് തടസ്സമില്ലാത്ത ഉടമസ്ഥത അനുഭവം ഉറപ്പാക്കും
89 1 minute read