NEWSSPORTS

ഒളിംപിക്സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് നിരാശ,സരബ്ജോത് സിങും അര്‍ജുന്‍ സിങ് ചീമയും ഫൈനലിലെത്താതെ പുറത്തായി

പാരീസ്: പാരീസ് ഒളിംപിക്സിലെ ഷൂട്ടിംഗ് റേഞ്ചില്‍ ആദ്യ ദിനം ഇന്ത്യക്ക് നിരാശ. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സരബ്ജോത് സിങും അര്‍ജുന്‍ സിങ് ചീമയും ഫൈനലിലെത്താതെ പുറത്തായി. ഫൈനലിനുള്ള യോഗ്യതാ റൗണ്ടില്‍ ഒരു പോയന്‍റ് വ്യത്യാസത്തില്‍ സരബ്ജോത് ഒമ്പതാം സ്ഥാനത്ത് ആയപ്പോള്‍ അര്‍ജുന്‍ സിങ് പതിനെട്ടാമതാതാണ് ഫിനിഷ് ചെയ്തത്. മത്സരിച്ച 33 താരങ്ങളില്‍ എട്ട് പേരാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്.നേരത്തെ മിക്സഡ് ഇനത്തില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാല്‍-അര്‍ജുന്‍ ബബുത ജോഡിയും എലവേനില്‍ വലറിവാന്‍-സന്ദീപ് സിങ് ജോഡിയും ഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്തായിരുന്നു.രമിത-അര്‍ജുന്‍ സഖ്യം ആറാമതും വലറിവാന്‍-സന്ദീപ് സഖ്യം പന്ത്രണ്ടാമതുമാണ് യോഗ്യതാ റൗണ്ടില്‍ ഫിനിഷ് ചെയ്തത്. ആദ്യ നാലു സ്ഥാനക്കാര്‍ക്ക് മാത്രമെ മെഡല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനാവു.

Related Articles

Back to top button