ഓട്ടോ ഡ്രൈവര്‍മാര്‍ വളരെ ക്രിയേറ്റീവാണ് എന്ന് പറയാറുണ്ട്. അതിപ്പോള്‍ ഓട്ടോയുടെ പേരില്‍ തുടങ്ങി അതിലെ അലങ്കാരപ്പണികളില്‍ വരെയും ഈ ക്രിയേറ്റിവിറ്റി കാണാം. എന്നാല്‍, അതിലൊക്കെ അപ്പുറമാണ് ഈ ഓട്ടോ ഡ്രൈവര്‍ എന്ന് പറയേണ്ടി വരും. ഓട്ടോയുടെ സീറ്റിന് അത്ര കംഫര്‍ട്ട് തോന്നുന്നില്ല എന്ന് തോന്നിയിട്ടാണോ എന്ന് അറിയില്ല മറ്റൊരു കസേര പിടിപ്പിച്ചയാളാണ് ഈ ഓട്ടോ ഡ്രൈവര്‍.
ഡ്രൈവിംഗ് സീറ്റില്‍ ഓട്ടോയുടെ സാധാരണ സീറ്റിന് പകരം ഒരു ഓഫീസ് ചെയറാണ് ഇയാള്‍ പിടിപ്പിച്ചിരിക്കുന്നത്. ബെം??ഗളൂരുവില്‍ നിന്നാണ് ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. ഇതുപോലെയുള്ള രസകരമായ അനേകം ചിത്രങ്ങളും വീഡിയോകളും ബെം?ഗളൂരുവില്‍ നിന്നും ഇതിന് മുമ്പും പുറത്ത് വന്നിട്ടുണ്ട്. ഈ ചിത്രം എക്‌സില്‍ (ട്വിറ്റര്‍) പങ്കുവച്ചിരിക്കുന്നത് Shivani Matlapudi എന്ന യൂസറാണ്.
ചിത്രത്തില്‍ കാണുന്നത് ഒരു ഓട്ടോ ഡ്രൈവര്‍ ഓഫീസ് ചെയറില്‍ ഇരുന്ന് ഓട്ടോ ഓടിക്കുന്നതാണ്. ‘ഓട്ടോ ഡ്രൈവറുടെ സീറ്റില്‍ കൂടുതല്‍ സൗകര്യത്തിനായി ഒരു ഓഫീസ് കസേര വച്ചിരിക്കുന്നു, മാന്‍ ഐ ലവ് ബാം?ഗ്ലൂര്‍’ എന്നാണ് ചിത്രത്തിന് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് ചിത്രം കേറിയങ്ങ് വൈറലായി മാറിയത്. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയതും.
‘ഞാന്‍ എത്രയും പെട്ടെന്ന് ബാം?ഗ്ലൂരില്‍ ചെല്ലും, ആ യാത്ര അനുഭവിക്കാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ’ എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്. മറ്റൊരാള്‍ കമന്റ് നല്‍കിയത്, ‘പീക്ക് ബെം?ഗളൂരു, പീക്ക് കംഫര്‍ട്ട്’ എന്നാണ്. ‘ഇത് ബെം?ഗളൂരുവില്‍ മാത്രം സംഭവിക്കുന്ന കാര്യമാണ്’ എന്നാണ് മറ്റൊരാളുടെ കമന്റ്. എന്തായാലും, ഓട്ടോ ഡ്രൈവറുടെ ഐഡിയ കൊള്ളാം എന്ന് തന്നെയാണ് ഭൂരിപക്ഷാഭിപ്രായം.
98 1 minute read