BREAKINGKERALA

ഓണനാളില്‍ കുമ്മാട്ടി നടത്തും,അത് ആചാരത്തിന്റെ ഭാഗം,തൃശൂര്‍ കോര്‍പറേഷന്റേത് ഏകപക്ഷീയ തിരുമാനമെന്ന് സംഘാടകര്‍

തൃശ്ശൂര്‍: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ഓണാഘോഷങ്ങള്‍ ഒഴിവാക്കാനുള്ള കോര്‍പറേഷന്റെ തീരുമാനത്തിനെതിരെ, പുലികളി സംഘങ്ങള്‍ക്ക് പിന്നാലെ കുമ്മാട്ടി സംഘങ്ങളും രംഗത്ത്.ഓണനാളില്‍ കുമ്മാട്ടി നടത്തും എന്ന് സംഘങ്ങള്‍ അറിയിച്ചു.കോര്‍പറേഷന്റെ തീരുമാനം ഏകപക്ഷീയമാണ്.കുമ്മാട്ടി ആചാരത്തിന്റെ ഭാഗമാണ്.കുമ്മാട്ടി സംഘങ്ങളെയോ പുലികളി സംഘങ്ങളെയോ വിളിച്ച് അഭിപ്രായം തേടിയല്ല തീരുമാനമെടുത്തത്.ഉത്രാടം മുതല്‍ നാലാം ഓണം വരെയുള്ള ദവസങ്ങളില്‍ കുമ്മാട്ടി ,ആചാര പ്രകാരം നടത്താന്‍ തീരുമാനിച്ചു.ഇത് സംബന്ധിച്ച് ജില്ലാ കളക്ടറെ കാണും.
കുമ്മാട്ടി നടത്തിപ്പ് പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ടുപോയി.കുമ്മാട്ടിയില്‍ നിന്നും ലഭിക്കുന്ന വിഹിതത്തിന്റെ ഒരു പങ്ക് ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.വയനാട്ടിലേക്ക് വലിയ തുക സംഭാവനയെ നല്‍കും.കുമ്മാട്ടി സംഘാടകസമിതിയുടേതാണ് തീരുമാനം

Related Articles

Back to top button