കടപ്ര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര നടത്തി. കടപ്ര ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ നിന്നും ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയ്ക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിഷാശോകൻ,വൈസ് പ്രസിഡന്റ്മിനി ജോസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോബിൻ പരുമല, ആസൂത്രണ സമിതി ഉപാധ്യക്ഷൻശിവദാസ് യു പണിക്കർ,വത്സല ഗോപാലകൃഷ്ണൻ,ജോസ് V ചെറി, സൂസമ്മ പൗലോസ്. മേഴ്സി വർഗീസ്, സോജിത് എസ്, മോഹൻ മത്തായി, ബെന്നി മാത്യു, ലൈല സാദിഖ്എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം പ്രിയങ്കരനായ എംഎൽഎ ശ്രീ മാത്തൂറ്റ് തോമസ് അവർകൾ നിർവഹിച്ചു. അതിനുശേഷം മത്സര വിജയികൾക്കുള്ള സമ്മാനവിവരണം നടത്തി. കലാസന്തിയോടു കൂടികേരളോത്സവം സമാപിച്ചു.
641 Less than a minute