ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടാറ്റൂ ചെയ്ത സ്ത്രീയായി റെക്കോര്‍ഡിട്ട് അമേരിക്കക്കാരിയായ എസ്‌പെറന്‍സ് ലുമിനസ്‌ക ഫ്യൂര്‍സിന. അമേരിക്കന്‍ ആര്‍മിയില്‍ നിന്നും വിരമിച്ച ആളാണ് ലുമിനസ്‌ക. ചരിത്രത്തില്‍ ഏറ്റവുമധികം പച്ചകുത്തിയ സ്ത്രീ മാത്രമല്ല ബോഡി മോഡിഫിക്കേഷന്‍ വരുത്തിയ സ്ത്രീ കൂടിയാണ് ലുമിനസ്‌ക.
അവളുടെ ശരീരത്തിലെ 99.98 ശതമാനവും ടാറ്റൂ ചെയ്തിരിക്കയാണത്രെ. പത്ത് വര്‍ഷത്തിനുള്ളില്‍, അവള്‍ അവളുടെ ശരീരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളും മാറ്റിയിട്ടുണ്ട്. അവളുടെ കണ്‍പോളകളില്‍ പച്ചകുത്തുകയും തലയോട്ടിയില്‍ ഇംപ്ലാന്റുകള്‍ സ്ഥാപിക്കുകയും ചെയ്തുവത്രെ. 89 ബോഡി മോഡിഫിക്കേഷനാണ് അവള്‍ ഇതുവരെയായി ചെയ്തത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം, യുഎസിലെ ബ്രിഡ്ജ്‌പോര്‍ട്ടില്‍ നിന്നുള്ള 36 -കാരിയായ ലുമിനസ്‌ക തന്റെ തല മുതല്‍ കാല്‍ വരെ മനോഹരമായ ഡിസൈനുകളില്‍ അലങ്കരിച്ചിരിക്കയാണ്. ‘അന്ധകാരത്തെ പ്രകാശമാക്കി മാറ്റുക’ എന്നതില്‍ കേന്ദ്രീകരിച്ചാണ് തന്റെ ശരീരത്തെ താന്‍ ഇങ്ങനെ പരിഷ്‌കരിച്ചത് എന്നാണ് ലുമിനസ്‌ക പറയുന്നത്.
കൈകളിലും കാലുകളിലും കണ്ണിലും തലയോട്ടിലും ജനനേന്ദ്രിയത്തിലും എല്ലാം അവള്‍ ടാറ്റൂ ചെയ്തിട്ടുണ്ട് എന്നും പറയുന്നു. ?’ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയതില്‍ അഭിമാനവും ആശ്ചര്യവും തോന്നുന്നു’ എന്നാണ് ലോക റെക്കോര്‍ഡ് നേട്ടത്തില്‍ അവളുടെ പ്രതികരണം.
ഒരു സൈനിക കുടുംബത്തില്‍ നിന്നാണ് ലുമിനസ്‌ക വരുന്നത്. തന്റെ യൗവ്വനകാലം മൊത്തം അവള്‍ അമേരിക്കയുടെ പല ഭാ?ഗങ്ങളിലും സഞ്ചരിക്കുകയായിരുന്നു. അതുപോലെ, മൂന്ന് വര്‍ഷം ജപ്പാനിലും താമസിച്ചു. പിന്നീട്, അവളും മെഡിക്കല്‍ സര്‍വീസ് ഓഫീസറായി സൈന്യത്തില്‍ ചേര്‍ന്നു.
സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷമാണ് അവള്‍ ടാറ്റൂ ചെയ്ത് തുടങ്ങിയത്. ഓരോ ടാറ്റൂ ചെയ്യുമ്പോഴും വേദനയുണ്ടാകുമെന്നും മെഡിറ്റേഷനിലൂടെയാണ് അതിനെ മറികടന്നിരുന്നത് എന്നും അവള്‍ പറയുന്നു.
74 1 minute read