BREAKINGNATIONAL

കരുണയില്ലാത്ത ലോകം’; കസ്റ്റമറെ തിരഞ്ഞ് പെരുമഴയത്ത് ട്രാഫിക് ജാമില്‍ സൊമാറ്റോ ഡെലിവറി ബോയ്

എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും ഭക്ഷണം എത്തും. ഇതാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളെ ജനപ്രിയമാക്കുന്നത് അല്ലേ? എന്നാല്‍, പെരുമഴയത്ത് ഭക്ഷണം ഓര്‍ഡര്‍ ചെയ്തയാളെ തിരഞ്ഞ് ട്രാഫിക്കില്‍ നില്‍ക്കുന്ന ഒരു സൊമാറ്റോ ഡെലിവറി ഏജന്റിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
വീഡിയോ ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത് ഡെല്‍ഹി വിസിറ്റ് (delhivisit) എന്ന യൂസറാണ്. ഇന്ത്യന്‍ തലസ്ഥാനത്തെ വിവിധ കാഴ്ചകള്‍ ഷെയര്‍ ചെയ്യാറുള്ള അക്കൗണ്ടാണിത്. പെരുമഴയത്ത് സൊമാറ്റോ ഡെലിവറി ഏജന്റായ യുവാവ് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത കസ്റ്റമറെ അന്വേഷിക്കുന്ന കാഴ്ചയാണ് വീഡിയോയില്‍ കാണുന്നത്. ആരോ ട്രാഫിക് ജാമില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരിക്കുന്നു. ?ഗുരു?ഗാവിലെ മെഹറുലിയില്‍ നിന്നുള്ള കാഴ്ചയാണ് ഇതെന്നും വീഡിയോയില്‍ കുറിച്ചിട്ടുണ്ട്.
ഓഫീസിലേക്കും വീടുകളിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും എല്ലാം നമ്മള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാറുണ്ട് അല്ലേ? എന്നാല്‍, ട്രാഫിക് ജാമില്‍ ആരെങ്കിലും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാറുണ്ടോ? ഉണ്ട് എന്നാണ് ഈ വീഡിയോ കാണുമ്പോള്‍ മനസിലാവുന്നത്. അങ്ങനെ ഓര്‍ഡര്‍ ചെയ്തയാള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഈ കമന്റ് ബോക്‌സില്‍ നിറയുന്നതും.
വീഡിയോയില്‍ കാണുന്നത് സൊമാറ്റോ ഡെലിവറി ബോയ് പെരുമഴയത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഭക്ഷണവുമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ആള്‍ക്കുവേണ്ടി തിരഞ്ഞു നടക്കുന്നതാണ്. ഓരോ വാഹനത്തിന്റെ ഇടയിലൂടെയും യുവാവ് കസ്റ്റമറെ തിരഞ്ഞ് പോകുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, ആളെ കണ്ടെത്താനാവുന്നില്ല. എന്തായാലും, വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഒരുപാട് പേരാണ് ഇതിന് കമന്റുകള്‍ നല്‍കിയത്.
ചിലപ്പോള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് ഒരു ഡയബറ്റിക് രോ?ഗി ആയിരിക്കും. അങ്ങനെ അല്ലെങ്കില്‍ ട്രാഫിക് ജാമില്‍ കിടക്കുമ്പോള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് സ്വാര്‍ത്ഥതയാണ് എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്. ഒട്ടും കരുണ ഇല്ലാത്ത കാര്യമാണ് ഈ ചെയ്തത് എന്നും നിരവധിപ്പേര്‍ കമന്റ് നല്‍കി.

Related Articles

Back to top button