ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു. മൂന്നുസൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.സേനാവാഹനത്തിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹനമാണ് ആക്രമണത്തിനിരയായത്. നിയന്ത്രണ രേഖയോടടുത്തുള്ള നാഗിന്‍ പോസ്റ്റിനു സമീപത്തുവെച്ചായിരുന്നു ഭീകരര്‍ വാഹനത്തിനുനേരേ വെടിയുതിര്‍ത്തതെന്ന് അധികൃതര്‍ അറിയിച്ചു.
പുല്‍വാമയില്‍ ഒരു തൊഴിലാളിക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് മറ്റൊരു ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ കൂടെ പുറത്തുവരുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് കശ്മീരിലെ ഗന്ദേര്‍ബല്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഡോക്ടറും ആറു നിര്‍മാണത്തൊഴിലാളികളുമടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഭീകരാക്രമണത്തില്‍ ബിഹാര്‍ സ്വദേശിയായ അശോക് കുമാര്‍ ചൗഹാന്‍ മരിച്ചിരുന്നു.
67 Less than a minute