കൊച്ചി: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആരോപണത്തില്‍ ഫോറന്‍സിക് പരിശോധനാഫലം പൂര്‍ത്തിയാക്കി ഉറവിടം എത്രയും വേഗം കണ്ടെത്തണമെന്ന് ഹൈക്കോടതി. വ്യാജ സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്നും കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് നേതാവ് പി.കെ.മുഹമ്മദ് ഖാസിം നല്‍കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് കോടതി ഉത്തരവ്.
അതേസമയം, വ്യാജ സക്രീന്‍ഷോട്ട് കേസില്‍ കേസ് ഡയറിയടക്കം പരിശോധിച്ച കോടതി ഇതുവരേയുള്ള അന്വേഷണം തൃപ്തികരമാണെന്നാണ് ബോധ്യപ്പെട്ടതെന്നും കേസിലെ ഇര എന്ന നിലയില്‍ തുടര്‍നടപടികള്‍ ആവശ്യമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കാഫിര്‍ പരാമര്‍ശം അടങ്ങിയ സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ ഹര്‍ജിക്കാരനായ പി.കെ.മുഹമ്മദ് ഖാസിമിന് പങ്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇതുവരെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതിനായി ശാസ്ത്രിയ അന്വേഷണം ആവശ്യമാണെന്നും സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ പി.നാരായണന്‍ അറിയിച്ചു.
57 Less than a minute