BREAKINGKERALA

കായംകുളത്ത് കാറിന്റെ പിന്‍സീറ്റില്‍ മൃതദേഹം: 52കാരന്‍ മരിച്ചത് മദ്യപിച്ച് ഉറങ്ങിയപ്പോള്‍ സംഭവിച്ച ഹൃദയാഘാതം മൂലം

ആലപ്പുഴ: കായംകുളം പള്ളിക്കല്‍- മഞ്ഞാടിത്തറയില്‍ കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങി. മരിച്ച വാത്തികുളം സ്വദേശി 52 വയസ് പ്രായമുണ്ടായിരുന്ന അരുണ്‍ ലിവര്‍ സിറോസിസ് ബാധിതനായിരുന്നുവെന്നും അമിതമായി മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും പൊലീസ് വ്യക്തമാക്കി. സുഹൃത്തുക്കളുമായി മദ്യപിച്ച ശേഷം സുഹൃത്തിന്റെ കാറില്‍ തന്നെ കിടക്കുകയായിരുന്നു അരുണ്‍. ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചത്. കുറത്തികാട് പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്‌മോര്‍ട്ടം നടത്തി. കാറിന്റെ പിന്‍സീറ്റില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Related Articles

Back to top button