BREAKINGKERALA

കാറിന് സൈഡ് നല്‍കിയില്ല; കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് യുവാവിന്റെ മര്‍ദ്ദനം

കോഴിക്കോട്: കോഴിക്കോട് മാങ്കാവില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് യുവാവിന്റെ മര്‍ദ്ദനം. കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഡ്രൈവറെ മര്‍ദിച്ചത്. മര്‍ദ്ദനമേറ്റ കോഴിക്കോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുബ്രഹ്‌മണ്യനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് നിന്നും കോഴിക്കോടിന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തിയാണ് യുവാവ് അക്രമം നടത്തിയത്.

Related Articles

Back to top button