ആലപ്പുഴ: നവജാത ശിശവുവിന്റെ മൃതതദേഹം പാടശേഖരത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കഴിഞ്ഞ 7ന് പുലര്‍ച്ചെയാണ് പാണാവള്ളി സ്വദേശി ഡോണ ജോജി (22) പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. തകഴി വിരുപ്പാല സ്വദേശി തോമസ് ജോസഫില്‍ (24) നിന്നാണ് ഇവര്‍ ഗര്‍ഭം ധരിച്ചത്.
പ്രസവത്തില്‍ കുഞ്ഞിന്റെ കരച്ചില്‍ മറ്റാരും കേട്ടിരുന്നില്ല.പൊക്കിള്‍ കൊടി മുറിച്ചതടക്കമുള്ള കാര്യങ്ങള്‍ ഡോണ തന്നെയാണ് നടത്തിയത്. എന്നാല്‍ ഇവര്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയില്ല. സണ്‍ഷെയ്ഡിലും കോണിപ്പടിക്ക് താഴെയും ഒളിപ്പിച്ചുവച്ച കുഞ്ഞിനെ പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് കാമുകന്റെ കൈയില്‍ കൊടുത്തുവിട്ടതും ഡോണയായിരുന്നു.
കുഞ്ഞിന്റെ മരണ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ജനിക്കുമ്പോള്‍ കുഞ്ഞ് കരഞ്ഞതായി ഡോണ പറയുന്നുണ്ടെങ്കിലും കുഞ്ഞിനെ കൈമാറുമ്പോള്‍ ജീവനില്ലായിരുന്നു എന്നാണ് തോമസിന്റെ മൊഴി. ഇരുവരുടെ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രണയിതാക്കളായിരുന്നു ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നു. ഇതിനിടെ ഗര്‍ഭിണിയായെന്ന വിവരം ഒളിപ്പിച്ചുവയ്ക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്.
ഗര്‍ഭം അലസിപ്പിക്കാനും ഇവര്‍ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും ഇത് ഫലം കണ്ടില്ലെന്ന് പിന്നീടാണ് ഡോണയ്ക്ക് മനസിലായത്. യുവതിയുടെ വീട്ടില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ കൊണ്ടുപോയാണ് കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തത്. ഇതിന് പിന്നിലെ ഗൂഢാലോചന പൊലീസ് അന്വേഷിക്കുന്നുണ്ട്. തോമസിന്റെയും സുഹൃത്തിന്റെയും യുവതിയുടെയും ഫോണ്‍ രേഖകളടക്കം പരിശോധിച്ചാകും പൊലീസ് കൂടുതല്‍ നിഗമനങ്ങളില്‍ എത്തുക.
80 1 minute read