BREAKINGKERALA

കുടുംബ പ്രശ്നം പരിഹരിക്കാന്‍ യുവതിയെ നഗ്‌നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവും പൂജാരിയും പിടിയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ യുവതിയെ നഗ്‌നപൂജ നടത്താന്‍ പ്രേരിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി പരാതിക്കാരിയായ യുവതി. നഗ്‌നപൂജ നടത്താന്‍ ആവശ്യപ്പെട്ടത് ഭര്‍ത്താവിന്റെ സുഹൃത്തായ പ്രകാശനാണെന്നും ഭര്‍ത്താവിന്റെ മേല്‍ ബ്രഹ്‌മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് നഗ്‌നപൂജ നടത്താന്‍ ആവശ്യപ്പെട്ടതെന്നും യുവതി പറഞ്ഞു. നഗ്‌നപൂജ നടത്തിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞുവെന്നും മുമ്പ് പലയിടത്തും ഇത്തരത്തില്‍ പൂജ നടത്തിയെന്നാണ് പറഞ്ഞതെന്നും അവര്‍ പറഞ്ഞു. തന്റെ മേല്‍ ബാധ ഉണ്ടെന്നാണ് ഇയാള്‍ ഭര്‍ത്താവിനോട് പറഞ്ഞത്. ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. സഹിക്കാന്‍ കഴിയാതെ വന്നത്തോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ അറസ്റ്റിലായ ഭര്‍ത്താവും പ്രകാശനും പുറത്ത് ഇറങ്ങിയാല്‍ ഉപദ്രവിക്കുമോ എന്ന് പേടിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും യുവതി പറഞ്ഞു.
കുടുംബത്തില്‍ പ്രശ്‌നങ്ങളെന്ന് പറഞ്ഞാണ് ഭര്‍ത്താവ് പ്രകാശനെ കൂട്ടിക്കൊണ്ടുവന്നതെന്ന് യുവതി പറഞ്ഞു. വീട്ടിലെത്തിയ പ്രകാശന്‍ പുട്ടുണ്ടാക്കുന്ന കുടത്തില്‍ വെള്ളമെടുത്ത് ചുവപ്പ് നിറം വരുത്താന്‍ പൊടി കലക്കുന്നത് താന്‍ കണ്ടതാണ്. അത് ദേഹത്ത് കയറിയ ബാധയുടെ രക്തമാണെന്ന് പറഞ്ഞു. അതിന്റെ ശക്തി കൊണ്ടാണ് ഭര്‍ത്താവുമായുള്ള സംഘര്‍ഷമെന്നും പ്രകാശന്‍ പറഞ്ഞു. എന്നാല്‍ വീട്ടിലെ കലഹത്തിന് കാരണം അതല്ല. തന്റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്. കല്യാണം കഴിഞ്ഞിട്ട് നാല് വര്‍ഷമായി താന്‍ അനുഭവിക്കുന്നതാണ്. പ്രകാശന്‍ പോയ ഉടന്‍ വിവരം താന്‍ ഉമ്മയെ അറിയിച്ചു. പ്രകാശന്‍ രാത്രി വീണ്ടും വന്നു. അപ്പോഴാണ് നഗ്‌ന പൂജ ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്നും യുവതി പറഞ്ഞു.

Related Articles

Back to top button