NEWSNATIONAL

‘കുറ്റവാളികള്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തും’: വിമാനങ്ങള്‍ക്കുള്ള ബോംബ് ഭീഷണി നിസാരമായിക്കാണുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

വിമാനങ്ങള്‍ക്കുള്ള ബോംബ് ഭീഷണികള്‍ നിസാരമായിക്കാണുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കുറ്റവാളികള്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതിന് പിന്നാലെ വ്യോമയാന മന്ത്രാലയം നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നുവെന്ന് മന്ത്രി വിശദമാക്കി. അടിയന്തിര നടപടികള്‍ ഓരോ യോഗത്തിലും സ്വീകരിച്ചിട്ടുണ്ടെന്നും കുറ്റവാളികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇങ്ങനെയൊരു കാര്യം നേരത്തെ വിമാനക്കമ്പനികളും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. വ്യോമ സുരക്ഷ നിയമം ഭേദഗതി ചെയ്യുന്നതുള്‍പ്പടെയുള്ള പരിഗണനയിലുണ്ടെന്ന് റാം മോഹന്‍ നായിഡു പറഞ്ഞു.ഭീഷണിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം യോഗം ചേര്‍ന്നു. നിലവിലെ സാഹചര്യങ്ങള്‍ സിഎസ്എഫ് വിശദീകരിച്ചു. സിഐഎസ്എഫിലെയും ആഭ്യന്തരമന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. അഞ്ചു ദിവസത്തിനിടെ 125 വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

Related Articles

Back to top button