ചെന്നൈ: കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും രം?ഗത്ത്. കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വാദിച്ചതിന് പിന്നാലെയാണ് സ്റ്റാലിനും രം?ഗത്തെത്തിയത്. ‘പതിനാറും പെറു പെരു വാഴ്വു വാഴ്ഗ’ എന്നൊരു പഴഞ്ചൊല്ല് തമിഴിലുണ്ട്. അതായത് ആളുകള്‍ക്ക് 16 തരം സമ്പത്ത് ഉണ്ടായിരിക്കണമെന്നാണ് അതിനര്‍ഥം. എന്നാല്‍ തമിഴ്‌നാട്ടില്‍ ലോക്‌സഭാ മണ്ഡലങ്ങള്‍ കുറയുന്ന ഒരു സാഹചര്യത്തില്‍ ഈ ചൊല്ല് വീണ്ടും പ്രസക്തമാകുകയാണ്. എന്തുകൊണ്ടാണ് നമ്മള്‍ കുറച്ച് കുട്ടികള്‍ മാത്രമായി സ്വയം പരിമിതപ്പെടുത്തുന്നു. എന്തുകൊണ്ടാണ് നമുക്ക് കൂടുതല്‍ കുട്ടികള്‍ ഉണ്ടായിക്കൂടായെന്നും സ്റ്റാലിന്‍ ചോദിച്ചു.
ചെന്നൈയില്‍ എച്ച്ആര്‍, സിഇ വകുപ്പ് സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നു സ്റ്റാലിന്‍. ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം കാരണം കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുന്നതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേരത്തെ പറഞ്ഞിരുന്നു.
കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കേന്ദ്രസര്‍ക്കാര്‍ ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡലങ്ങള്‍ പുനഃക്രമീകരിക്കാന്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇരു മുഖ്യമന്ത്രിമാരുടെയും അഭിപ്രായം.
59 Less than a minute