BREAKINGKERALA

കൂറ്റന്‍ ഫ്‌ലക്‌സും ടാര്‍പോളിനും ട്രാക്കിലേക്ക് വീണു, കൊച്ചി മെട്രോ സര്‍വീസ് തടസപ്പെട്ടു

കനത്ത മഴയില്‍ കൊച്ചി മെട്രോ സര്‍വീസ് തടസപ്പെട്ടു. ട്രാക്കിലേക്ക് ഫ്‌ലക്‌സ് ബോര്‍ഡ് മറിഞ്ഞു വീണു. കലൂര്‍ മെട്രോ സ്റ്റേഷനും ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം ഉണ്ടായത്. ഇതോടെ ഈ റൂട്ടില്‍ ഗതാഗതം നിര്‍ത്തിവച്ചു. ഇന്ന് നഗരത്തില്‍ ശക്തമായ മഴയും കാറ്റും നേരിടുന്നുണ്ട്.
ഫ്‌ലക്‌സ് ബോര്‍ഡ് മാറ്റിയ ശേഷം സര്‍വീസ് പുനരാരംഭിച്ചു.പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ടര്‍പ്പോളിനും മറിഞ്ഞു വീണു. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു.

Related Articles

Back to top button