തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. തൃശൂര്‍ പൂരം കലക്കല്‍ അടക്കമുള്ള വിവാദങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും. സംഘടന കാര്യങ്ങളാണ് ഇന്നലെ സംസ്ഥാന കൗണ്‍സിലും എക്‌സിക്യൂട്ടീവിലും ചര്‍ച്ച ചെയ്തത്. മുതിര്‍ന്ന നേതാവ് കെഇ ഇസ്മയിലിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ന്നു വന്നിരുന്നു. ഇസ്മയില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നു എന്നാണ് പാലക്കാട് ജില്ലാ സെക്രട്ടറി അടക്കമുള്ളവരുടെ വിമര്‍ശനം.
പാര്‍ട്ടി അച്ചടക്കനടപടി വേണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ ആനി രാജ അടക്കമുള്ളവര്‍ സംസ്ഥാന വിഷയങ്ങളില്‍ നിലപാട് പറയുന്നതിലുള്ള അതൃപ്തി യോഗത്തില്‍ ഉയര്‍ന്നു വന്നിരുന്നു. സംസ്ഥാന കൗണ്‍സില്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി നല്‍കും.
80 Less than a minute