തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പണം നല്‍കിയാലും ഇല്ലെങ്കിലും വയനാട് ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുനരധിവാസം കേരളം നടപ്പിലാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പുനരധിവാസത്തിന് കേന്ദ്രം സഹായിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു ശാസ്ത്ര സാങ്കേതികവിദ്യ പൂര്‍ണമായും ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ ഉതകുന്ന രീതിയിലുള്ള പുനരധിവാസമാണ് കേരളം പദ്ധതിയിടുന്നതെന്നും അല്ലാതെ കേറി എവിടെയെങ്കിലും കിടന്നോ” എന്നു പറയുകയല്ല ചെയ്യുകയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
”ഇന്നേവരെ ഇന്ത്യയില്‍ ഒരു സംസ്ഥാനവും നടപ്പിലാക്കിയിട്ടുള്ള പുനരധിവാസ പദ്ധതിയല്ല. കേന്ദ്രം പണം തന്നാലും ഇല്ലെങ്കിലും കേരളത്തിന് പുനരധവാസം നടപ്പിലാക്കിയേ പറ്റൂ. നടപ്പിലാക്കുക തന്നെ ചെയ്യും. അത്തരം കാര്യങ്ങളിലൊന്നും വിട്ടുവീഴ്ച ചെയ്യാന്‍ പറ്റില്ല.” – എം.വി ഗോവിന്ദന്‍ പറഞ്ഞു.
വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
66 Less than a minute