BREAKINGNATIONAL

കേന്ദ്രമന്ത്രിയുടെ കാലിലെ ഷൂസ് ഊരിക്കൊടുത്ത് പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍; വീഡിയോ വൈറല്‍, വിമര്‍ശിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍ കേന്ദ്രമന്ത്രിയുടെ ചെരുപ്പ് അഴിക്കുന്നതിന്റെയും പൈജാമയുടെ വള്ളി മുറുക്കിക്കൊടുക്കുന്നതിന്റെയും വൈറല്‍ വീഡിയോക്ക് പിന്നാലെ വിവാദം. ജാര്‍ഖണ്ഡിലാണ് സംഭവം. ഭാരത് കോകിങ് കോള്‍ ലിമിറ്റഡിന്റെ ജനറല്‍ മാനേജറായ അരിന്ദം മുസ്തഫിയാണ് കേന്ദ്ര മന്ത്രി സതീഷ് ചന്ദ്ര ദൂബെയുടെ കാലിലുണ്ടായിരുന്ന ഷൂസ് അഴിച്ചത്. ഇദ്ദേഹം കേന്ദ്രമന്ത്രിയുടെ പൈജാമയുടെ വള്ളി മുറുക്കിക്കെട്ടുകയും ചെയ്തത്.
കോള്‍ ഇന്ത്യ ലിമിറ്റഡിന് കീഴിലെ ഉപകമ്പനിയാണ് ഭാരത് കോകിങ് കോള്‍ ലിമിറ്റഡ്. കാലിലെ ഷൂസ് അഴിക്കുന്ന വീഡിയോയില്‍ കേന്ദ്രമന്ത്രിയുടെ മുഖം വ്യക്തമായി കാണാന്‍ കഴിയുന്നില്ലെങ്കിലും ഇദ്ദേഹം സോഫയില്‍ ചാരിയിരിക്കുന്നത് വ്യക്തമാണ്. സംഭവം നാണക്കേടാണെന്നും അഴിമതി മറയ്ക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സ്ഥാപനത്തില്‍ വലിയ അഴിമതിയാണ് നടക്കുന്നതെന്നും അതിന്റെ പിന്നിലുള്ള ചില ഉദ്യോഗസ്ഥരാണ് കേന്ദ്രമന്ത്രിയെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചതെന്നും ആരോപിച്ച് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സന്തോഷ് സിങ് രംഗത്ത് വന്നു.

Related Articles

Back to top button