BREAKINGKERALA

കൊമ്പുക്കോര്‍ത്ത് മുറിവാലന്‍ക്കൊമ്പനും ചക്കക്കൊമ്പനും; മുറിവാലന്‍ക്കൊമ്പന് ഗുരുതര പരിക്ക്

ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ പരസ്പരം കൊമ്പുക്കോര്‍ത്ത് കാട്ടാനകളായ മുറിവാലന്‍ക്കൊമ്പനും ചക്കക്കൊമ്പനും. സിങ്ക്കണ്ടം ഭാഗത്ത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 21 നായിരുന്നു കൊമ്പന്‍മാര്‍ തമ്മില്‍ കൊമ്പുക്കോര്‍ത്തത്. സംഭവത്തില്‍ മുറിവാലന്‍ക്കൊമ്പന് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. മുറിവാലന്‍ക്കൊമ്പന്റെ മുറിവുകള്‍ പഴുത്ത് തുടങ്ങിയതോടെ ഇന്നലെ രാത്രിയോടെ ആന കിടപ്പിലായി.
നിലവില്‍ ഇടുക്കി 60 ഏക്കര്‍ ചോല ഭാഗത്ത് വനം വകുപ്പ് അധികൃതരുടെ നിരീക്ഷണത്തിലാണ് മുറിവാലന്‍ കൊമ്പന്‍. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആനയ്ക്ക് ചികിത്സ ഉറപ്പാക്കുന്നുണ്ട്. മുറിവാലന്‍ക്കൊമ്പനും ചക്കക്കൊമ്പനും അരിക്കൊമ്പനുമായിരുന്നു മൂന്നാര്‍ ഭാഗത്തെ സ്ഥിരം പ്രശ്‌നക്കാര്‍. ചക്കപ്രിയനായ ചക്കക്കൊമ്പന്‍ എന്ന് വിളിക്കുന്ന കാട്ടാന ശാന്തന്‍പാറ കോരംപാറ, തലക്കുളം മേഖലകളിലാണ് പ്രധാനമായും നാശംവിതയ്ക്കുന്നത്. ഈ കാട്ടാനയുടെ ആക്രമണത്തെ ഭയന്ന് പ്രദേശവാസികള്‍ പ്രദേശങ്ങളിലെ പ്ലാവുകളില്‍ ചക്കവിരിയുന്ന ഉടന്‍ വെട്ടിക്കളയുകയാണ് പതിവാണ്. രോമം ഇല്ലാതെ മുറിഞ്ഞതുപോലെ വാലുള്ളതിനാലാണ് മുറിവാലന്‍ ചില്ലിക്കൊമ്പന് ഇങ്ങനെ പേരുവന്നത്. ശാന്തന്‍പാറ, പൂപ്പാറ, സിങ്ങുകണ്ടം മേഖലകളാണ് മുറിവാലന്‍ക്കൊമ്പിന്റെ വിഹാരകേന്ദ്രം.

Related Articles

Back to top button