കൊല്ലം: കൊല്ലം അഴീക്കലില്‍ ആണ്‍സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. അഴീക്കല്‍ സ്വദേശിനി ഷൈജാമോളാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 80 ശതമാനത്തില്‍ അധികം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.
ഇന്നലെ രാത്രിയാണ് കോട്ടയം പാലാ സ്വദേശിയായ ഷിബു ചാക്കോ ഷൈജാമോളുടെ അഴീക്കലിലെ വീട്ടിലെത്തി കൃത്യം നടത്തിയത്. യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം സ്വയം തീകൊളുത്തിയ ഷിബു ചാക്കോ ഇന്നലെ രാത്രി തന്നെ മരിച്ചു. ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ച ഷൈജാമോള്‍ ഷിബു ചാക്കോയുമായി ഏറെക്കാലം ഒരുമിച്ച് കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പിന്നീട് അകല്‍ച്ചയിലായി. ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്ന തര്‍ക്കമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ ഓച്ചിറ പൊലീസ് അന്വേഷണം തുടരുകയാണ്.
49 Less than a minute