സ്കൂളിനുള്ളില്‍ ആണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ട സ്കൂള്‍ ജീവനക്കാരായ രണ്ട് യുവതികള്‍ അറസ്റ്റില്‍. അമേരിക്കയിലെ ജോർജിയലാണ് സംഭവം. ജോർജിയയിലെ ഗോർഡൻ കൗണ്ടി സ്വദേശികളായ റെയ്‌ലി ഗ്രീസണെയും ബ്രൂക്ലിൻ ഷൂലറിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജോർജിയയിലെ ഒരു സ്‌കൂളില്‍ 2021, 2022 എന്നീ വർഷങ്ങളിലാണ് യുവതികള്‍ വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. റെയ്‌ലി ഗ്രീസണും ബ്രൂക്ലിൻ ഷൂലറും ഫസ്റ്റ് ഡിഗ്രിയില്‍ പഠിക്കുന്ന വിദ്യാർത്ഥികളുമായാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രം അനുസരിച്ച്, ഗ്രീസണ്‍ രണ്ട് ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്നു. ഷൂലർ ഒരു പുരുഷ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്നു.
ഒക്‌ടോബറിനും 2022 ജനുവരിക്കും ഇടയിലാണ് സംഭവങ്ങള്‍. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി മാതാപിതാക്കള്‍ സ്‌കൂളിനെതിരെ രംഗത്തെത്തിയിരുന്നു. ഗ്രീസണെതിരെ രണ്ട് കുറ്റങ്ങളും ഷൂലറിനെതിരെ ഒരു കുറ്റവുമാണ് നിലവില്‍ ചുമത്തിയത്. ഏത് സ്‌കൂളിലാണ് സംഭവം നടന്നതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടില്ല. 11 എലൈവ്, ഫോക്‌സ് 5 അറ്റ്‌ലാന്റ, ഡബ്ല്യുഎസ്ബി ടിവി എന്നിവയില്‍ നിന്നുള്ള റിപ്പോർട്ടുകള്‍ പ്രകാരം, ഉള്‍പ്പെട്ട വിദ്യാർത്ഥികളുടെ പ്രായം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല