കണ്ണൂര്‍: അധ്യാപകദിനത്തില്‍ സ്‌കൂള്‍ അധ്യാപകന് ക്രൂര മര്‍ദ്ദനം. ക്ലാസില്‍ കയറാന്‍ ആവശ്യപ്പെട്ടതിനാണ് അധ്യാപകനെ രണ്ട് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കണ്ണൂര്‍ പള്ളിക്കുന്ന് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പ്ലസ് ടു വിദ്യാര്‍ഥികളാണ് അധ്യാപകനെ മര്‍ദ്ദിച്ചത്.
പരീക്ഷാ ദിനമായിരുന്നു ഇന്ന്. പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാതെ പുറത്തു നിന്ന സമയത്ത് ഇംഗ്ലീഷ് അധ്യാപകന്‍ രണ്ട് വിദ്യാര്‍ഥികളോട് ക്ലാസില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഇത് തര്‍ക്കത്തിന് വഴിവെച്ചു. തുടര്‍ന്ന് രണ്ടുവിദ്യാര്‍ഥികള്‍ അധ്യാപകനെ മര്‍ദ്ദിക്കുകയായിരുന്നു.
ക്രുരമായ മര്‍ദ്ദനമാണ് വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് അധ്യാപകന് നേരെ ഉണ്ടായത്. വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ല. സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.
405 Less than a minute