ന്യൂഡല്‍ഹി: ഖനികള്‍ക്കും ധാതുക്കള്‍ക്കും മേല്‍ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി. കേസില്‍ സുപ്രീം കോടതി ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയാണ് പുറപ്പെടുവിച്ചത്. വേര്‍തിരിച്ചെടുക്കുന്ന ധാതുവിന് നല്‍കേണ്ട റോയല്‍റ്റി നികുതിയല്ലെന്നും കോടതി വിധിച്ചു.
ഭരണഘടന പ്രകാരം ഖനികള്‍ക്കും ധാതുക്കള്‍ക്കും മേല്‍ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ് കോടതി ഉത്തരവിട്ടത്. കേന്ദ്ര നിയമം- മൈന്‍സ് ആന്റ് മിനറല്‍സ് ( ഡെവലപ്‌മെന്റ് ആന്റ് റെഗുലേഷന്‍) ആക്ട് 1957 സംസ്ഥാനങ്ങള്‍ക്ക് നികുതി പിരിക്കാനുള്ള അവകാശത്തെ പരിമിതപ്പെടുത്തുന്നില്ലെന്ന് കോടതി വ്യക്തമാക്കി.