പത്തനംതിട്ട: ഗാര്‍ഡ് ഓഫ് ഓണറില്‍ ബ്യൂഗിള്‍ ഉള്‍പ്പെടുത്താത്തില്‍ അമര്‍ഷം രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പത്തനംതിട്ട ടൂറിസം ഗസ്റ്റ് ഹൗസിലെത്തിയ ഗവര്‍ണര്‍ പോലീസില്‍ നിന്നും സല്യൂട്ട് സ്വീകരിച്ചില്ല. പ്രോട്ടോക്കോള്‍ ലംഘനമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. എ.ഡി.എം. നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ പത്തനംതിട്ടയിലെത്തിയപ്പോഴായിരുന്നു സംഭവം.
ഗാര്‍ഡ് ഓഫ് ഓണറില്‍ ബ്യൂഗിള്‍ ഉള്‍പ്പെടുത്താത്ത കാര്യം രാജ്ഭവനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. തുടര്‍ന്ന് സല്യൂട്ട് സ്വീകരിക്കാതെ ഗവര്‍ണര്‍ മടങ്ങി.
എന്നാല്‍, ബ്യൂഗിള്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ തസ്തിക കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒഴിഞ്ഞുകിടക്കുകയാണെന്നാണ് പോലീസ് പറയുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ എ.ആര്‍ ക്യാമ്പില്‍നിന്നും ഉദ്യോഗസ്ഥരെ വിളിപ്പിക്കാറാണ് പതിവ്. വിഷയത്തില്‍, ചുമതലയിലുള്ള മൂന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം നല്‍കാന്‍ എസ്.പി. ആവശ്യപ്പെട്ടിട്ടുണ്ട്.
61 Less than a minute